• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈലി ജെന്നര്‍ ആരാണെന്ന് സോഷ്യല്‍ മീഡിയ... സുക്കര്‍ബര്‍ഗിനെ മറികടക്കുന്ന കോടീശ്വരി

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു പേരിന് പിന്നാലെയാണ്. കൈലി ജെന്നര്‍ എന്ന ഇരുപതുകാരിയാണ് ആ സുന്ദരി. അമേരിക്കയ്ക്ക് ചിരപരിചിതയാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളില്‍ അത്ര സുപരിചിതയല്ല കൈലി ജെന്നര്‍. ഇപ്പോള്‍ അവര്‍ ശ്രദ്ധനേടുന്നത് ലോകത്തെ പ്രായം കുറഞ്ഞ കോടീശ്വരിയെന്ന സ്ഥാനം നേടിക്കൊണ്ടാണ്. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ കൈലിയെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് അവരുടെ പ്രത്യേകത. എടുത്ത് പറയാന്‍ ഒരുപാട് നേട്ടങ്ങള്‍ അവര്‍ക്കുണ്ട്.

കര്‍ദാഷിയാന്‍ സഹോദരമാരിലെ ഏറ്റവും ഇളയവളാണ് കൈലി ജെന്നര്‍. പ്രശസ്തമായ റിയാലിറ്റി ടെലിവിഷന്‍ സീരീസാണ് കീപ്പിങ് അപ്പ വിത്ത് ദ കര്‍ദാഷിയാന്‍സ്. ഇതിലൂടെ പ്രശസ്തിയുടെ കൊടുമുടി താണ്ടിനില്‍ക്കുകയാണ് കൈലി. 2017ല്‍ ഫോബ്‌സ് പട്ടിക പുറത്തിറക്കിയ പട്ടികയിലും കൈലി ഇടംപിടിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയായിരുന്നു കൈലി ജെന്നര്‍.

പ്രായം കുറഞ്ഞ കോടീശ്വരി

പ്രായം കുറഞ്ഞ കോടീശ്വരി

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയെന്ന പേരാണ് കൈലി സ്വന്തമാക്കിയത്. മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ മറികടന്ന് മില്യണ്‍ ഡോളര്‍ ക്ലബിലും ഇവര്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ അധിപനായ സുക്കര്‍ബര്‍ഗിനെ ഈ പെണ്‍കുട്ടി എങ്ങനെ മറികടക്കും എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. സ്വന്തം അധ്വാനത്താല്‍ കോടീശ്വരിയായി മാറിയെന്ന് കൈലിയെ കുറിച്ചുള്ള വിശേഷണം. കൈലിക്ക് 900 മില്യണിന്റെ സമ്പാദ്യമാണുള്ളത്. സഹോദരി കിം കര്‍ദാഷിയാനേക്കാളും ഇരട്ടിലിധകം വരും ഇത്. ഫോബ്‌സിന്റെ പട്ടിക പ്രകാരം കിമ്മിന് 350 മില്യണിന്റെ വരുമാനമാണുള്ളത്.

ചുണ്ടുകളുടെ സൗന്ദര്യം

ചുണ്ടുകളുടെ സൗന്ദര്യം

ലോക സുന്ദരിമാരോട് തന്നെ ചേര്‍ത്തുവെക്കാവുന്നതാണ് കൈലിയുടെ സൗന്ദര്യം എന്നാണ് പ്രമുഖ ബ്രാന്‍ഡുകളുടെ വിശേഷണം. അവരുടെ ചുണ്ടുകളുടെ സൗന്ദര്യമാണ് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്. മോഡല്‍, സംരംഭക, സാമൂഹ്യപ്രവര്‍ത്തക, സോഷ്യല്‍ മീഡിയ ഐക്കണ്‍ എന്നീ കൈവച്ച മേഖലകളിലെല്ലാം വിജയിച്ച ശീലമാണ് കൈലിക്കുള്ളത്. കൈലിയുടെ സഹോദരിയായ കെന്‍ഡാലുമൊത്ത് പാക്ക്‌സണ്‍ തുണിത്തരങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായതോടെയാണ് ഇവര്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്.

സോഷ്യല്‍ മീഡിയക്ക് സംശയം

സോഷ്യല്‍ മീഡിയക്ക് സംശയം

ഫോബ്‌സിന്റെ പട്ടികയില്‍ കൈലി ജെന്നറിനെ കുറിച്ച് പറയുന്നത് സ്വന്തം പ്രയത്‌നത്താല്‍ വളര്‍ന്ന വനിതയെന്നാണ്. ഇത് ഒട്ടും ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. സമ്പന്ന കുടുംബത്തില്‍ ജനിച്ച കൈലി ആ ആനുകൂല്യത്തില്‍ നിന്നാണ് വളര്‍ന്നതെന്നാണ് ആരോപണം. അങ്ങനെയുള്ള ഒരാളെ സ്വന്തം പ്രയത്‌നത്തില്‍ വളര്‍ന്നു എന്ന് പറയാന്‍ പറ്റും. ഒരാളുടെയും സഹായമില്ലാതെ വളര്‍ന്നവരെയാണ് അങ്ങനെ വിശേഷിപ്പിക്കേണ്ടത്. സുക്കര്‍ബര്‍ഗ് ആ വിശേഷണത്തിന് അര്‍ഹനാണെന്നും ഇവര്‍ പറയുന്നു.

ആരാധകരുടെ പ്രിയ താരം

ആരാധകരുടെ പ്രിയ താരം

സോഷ്യല്‍ മീഡിയ ഇതൊക്കെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവരുടെയൊക്കെ പ്രിയതാരം കൈലി ജെന്നറാണ്. അടുത്തിടെയാണ് കൈലി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായത്. എന്നിട്ടും ഇവരെ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല. ചുണ്ടിലെ ഫിലിംഗ് ഇനി ചെയ്യുന്നില്ലെന്നും കൈലി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചുണ്ടിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാണ് ഫില്ലിംഗ് ചെയ്യുന്നത്. അതേസമയം ഒരു ബില്യണ്‍ ക്ലബ്ബില്‍ സുക്കര്‍ബര്‍ഗിനേക്കാള്‍ വേഗത്തില്‍ കൈലി ഇടംപിടിക്കാനും സാധ്യതയുണ്ട്. സുക്കര്‍ബര്‍ഗ് 23ാം വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഫാഷന്‍ ലോകത്തെ റാണി

ഫാഷന്‍ ലോകത്തെ റാണി

ഫാഷന്‍ ലോകത്ത് പകരക്കാരില്ലാത്ത റാണിയാണ് കൈലി. ഇവരുടെ കൈലി കോസ്‌മെറ്റിക്‌സ് എന്ന ബ്രാന്‍ഡ് ലോകപ്രശസ്തമാണ്. അതേസമയം അമേരിക്കയില്‍ ഇപ്പോഴും മദ്യം കഴിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. അതിനുള്ള പ്രായമായിട്ടില്ല എന്നതും രസകരമായ കാര്യമാണ്. അതേസമയം ഓണ്‍ലൈന്‍ വഴിയുള്ള ഇവരുടെ വ്യാപാരങ്ങള്‍ വന്‍തരംഗമായതോടെ സൈറ്റ് തകരാര്‍ ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഈ കമ്പനിയുടെ ആസ്തി മൂല്യം 800 മില്യണാണ്. ലോകത്തെ ഏറ്റവും സമ്പന്നരായ സ്ത്രീകളില്‍ 27ാം സ്ഥാനത്താണ് കൈലി.

മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്

ലെഫ്റ്റനന്റ് ഗവര്‍ണറെന്താ സൂപ്പര്‍ പവറാണോ, മാലിന്യ പ്രശ്‌നം പരിഹരിക്കണം, തുറന്നടിച്ച് സുപ്രീം കോടതി

English summary
Kylie Jenner to beat Zuckerberg as youngest billionaire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X