ആദ്യം വന്നത് അടിവസ്ത്രം മാത്രം ധരിച്ച ഫോട്ടോ, പിന്നെ അതിലും വലുത്, പ്രസിഡന്റിന്റെ മകള്‍ ഞെട്ടിച്ചു!!
കിര്‍ഡഗിസ്താനിലെ പ്രസിഡന്റ് അല്‍മാസ് ബൈക്ക് അത്തം ബയോവിന്റെ ഇളയ മകള്‍ ഇരുപത് കാരിയായ അലിയ ഷഗിയേവയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
ബിഷ്‌കേക്ക്: കിര്‍ഡഗിസ്താനിലെ പ്രസിഡന്റ് അല്‍മാസ് ബൈക്ക് അത്തം ബയോവിന്റെ മകളുടെ ശരീര പ്രദര്‍ശം വിവാദമാകുന്നു. ഇളയ മകള്‍ ഇരുപത് കാരിയായ അലിയ ഷഗിയേവയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് ഫോട്ടോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു.
ഇപ്പോള്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം കൂടി പോസ്റ്റ് ചെയ്തതോടെ വിവാദം കത്തിപ്പടരുകയാണ്. എഴുപത്തഞ്ച് ശതമാനം മുസ്ലീങ്ങളുള്ള കിര്‍ഗിസ്താനിലെ പ്രസിഡന്റെ മകള്‍ തന്നെ ഇങ്ങനെ ചെയതതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

കടുത്ത വിമര്‍ശനം
ശരീര പ്രദര്‍ശനം നടത്തിയതിന് അലിയക്കെതിരെ കടുത്ത വിമര്‍ശനമാണ് മതതനേതാക്കള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും വഴിതെറ്റിക്കുന്ന ചിത്രമാണിതെന്നാണ് വാദം.

മുലയൂട്ടുന്ന ചിത്രം
അതേസമയം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തശേഷം സ്തനങ്ങളെ ലൈംഗീകാവയവങ്ങള്‍ മാത്രമായി കാണുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്ന് അലിയ പ്രതികരിച്ചു.

എതിര്‍ക്കുന്നു
കാലം മാറുന്നതിനനുസരിച്ച് ചിന്താഗതിയിലും മാറ്റം വരണം. സ്ത്രീ ശരീരത്തെ വെറും ഉപകരണം മാത്രമായാണ് സമൂഹം വിലയിരുത്തുന്നത്. അതിനെതിരെയാണ് താന്‍ എതിര്‍ക്കുന്നതെന്നും അലിയ പറഞ്ഞു.

ചിത്രങ്ങള്‍
അലിയയുടെ ഫോട്ടോ കിര്‍ഗിസ്താനിലെ വനിത സംഘടനകള്‍ പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെ ആയുധമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications