സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല
റിയാദ്: സൗദിഅറേബ്യ ചെറുകിടവ്യാപാരമേഖലയില്‍ നടപ്പിലാക്കിയ സ്വദേശിവത്കരണം വിദേശ തൊഴിലാളികളെ കാര്യമായി ബാധിക്കുന്നു. ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്നത് മലയാളികളാണെന്നതിനാല്‍ അവരെ നേരിട്ടുബാധിക്കുന്നതാണ് പുതിയ നടപടി.
സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് വേണ്ടി കര്‍ശനമായ പരിശോധനകളും അധികൃതര്‍ തുടങ്ങിയത് തൊഴിലാളികളേയും ചെറുകിട കച്ചവടക്കാരേയും വലയ്ക്കുന്നു. കഴിഞ്ഞദിവസം മാത്രം നടത്തിയ പരിശോധനയില്‍ 66 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ട നിയമലംഘനങ്ങളില്‍ നിന്നെല്ലാം കനത്ത പിഴയും അധികൃതര്‍ ഈടാക്കിയിട്ടുണ്ട്.

12 മേഖലകളില്‍ക്കൂടി
സൗദിയില്‍ പുതിയ 12 മേഖലകളില്‍ക്കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത് ഈ മാസം 11 മുതലാണ്. ആദ്യ ഘട്ടത്തില്‍ കാര്‍ മോട്ടോര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാല് മേഖലകളിലാണ് നിയമം നടപ്പിലാക്കുന്നത്.

70 ശതമാനം വരെ
70 ശതമാനം വരെ സൗദിവത്ക്കരണം ആണ് ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ 20000 റിയാല്‍ വരെ പിഴയും മറ്റുനിയമ നടപടികളും നേരിടേണ്ടിവരും. ജനുവരി 19 നകം 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ വാച്ച്, കണ്ണട, ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങള്‍, ബേക്കറി, വാഹന സ്പെയര്‍ പാര്‍ട്സുകള്‍,കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്പറ്റുകള് തുടങ്ങിയ കച്ചവട സ്ഥാപനങ്ങിലാണ് നിയമം നടപ്പിലാക്കും.

കര്‍ശന പരിശോധന
സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ കര്‍ശന പരിശോധന തുടങ്ങിയിരുന്നു. സൗദി തൊഴിമന്ത്രാലയത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശേധനകള്‍ക്ക് ഇറങ്ങിയത്.

പിഴ ചുമത്തി
പരിശോധനയില്‍ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ പിഴ ചുമത്തുകയും ചിലതിന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. റിയാദില്‍ 99 കടകളിലാണ് പരിശോധന നടന്നത്. ഇതില്‍ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

ഭാഗിമായി മാത്രം
നജ്റാനില്‍ 36 സ്ഥാപനങ്ങള്‍ക്കും ബീശയില്‍ 18 കടകള്‍ക്കും പിഴയിച്ചു. ബുറൈദ്, അസര്‍, മദീന, അറാര്‍, റഫ്, മദീന, ബദര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടന്നു. പരിശോധന തുടങ്ങിയതിന്റെ ആദ്യ ദിനങ്ങളില്‍ റിയാദില്‍ ഉള്‍പ്പടേ ആദ്യ ദിനങ്ങളില്‍ അടഞ്ഞു കിടന്ന വിദേശികളുടെ കടകള്‍ വ്യാഴാഴ്ച ഭാഗിമായി മാത്രം പ്രവര്‍ത്തിച്ചു തുടങ്ങി.

തൊഴിലാളികളെ കാണാനില്ല
തുറന്ന കടകളില്‍ തൊഴിലാളികളെ കാണാനില്ലായിരുന്നു. രാത്രിയോടെയാണ് മിക്ക കടകളും സജീവമാകുന്നത്. അതിനിടെ ചില കടകള്‍ സാധനങ്ങള്‍ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വിറ്റഴിക്കുന്നുണ്ട്. ഇന്നലെ വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ തെരുവുകളില്‍ ഇത്തരം കച്ചവടങ്ങള്‍ വ്യാപകമായിരുന്നു.

ചെറുകിട കച്ചവട സ്ഥാപനങ്ങളെ
വളരെക്കുറച്ച് തൊഴിലാളികള്‍ മാത്രം ജോലിചെയ്യുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളെ പുതിയ നിയമം കാര്യമായി ബാധിക്കുന്നത്. പുതുതായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനുള്ള സാഹചര്യം ഇത്തരം ചെറുകിട കച്ചവടക്കാര്‍ക്ക് കഴിയില്ല.

കൂടുതല്‍ സ്വദേശികളെ
വരും മാസങ്ങളില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്ക്കരണം കടന്നുവരുന്നതോടെ കച്ചവട കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കേണ്ടി വരും. ഇതുമൂലം സ്പോണ്‍സര്‍മാര്‍ തങ്ങളുടെ നിലവിലെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാന്‍ നിര്‍ബന്ധിതരാവും.

നാട്ടിലേക്ക് മടങ്ങേണ്ടി വരും
പ്രതിസന്ധി രൂക്ഷമാവുന്നതോടെ നിരവധി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. സ്ഥാപന നടത്തിപ്പുകാര്‍ക്ക് കച്ചവടം അടച്ചുപൂട്ടുകയോ മറ്റു മേഖലകളിലേക്ക് തൊഴില്‍ തേടി പോവേണ്ടിയോ വരു. കൂടുതല്‍ മേഖലകളിലേക്ക് സൗദിവത്ക്കരണം നടപ്പിലാക്കുന്നതിനാല്‍ മറ്റു മേഖലകളില്‍ പുതിയ തൊഴില്‍ കണ്ടെത്തല്‍ ഏറെ പ്രയാസകരമായിരിക്കും.

പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളും
ഫലത്തില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് സൗദിയില്‍ ഒരുങ്ങുന്നത്. ചില പരിഷ്കാരങ്ങള്‍ നടത്തി പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളും ചെറുകിട കച്ചവടക്കാര്‍ നടത്തി വരുന്നുണ്ട്. ഒരേ ഷോപ്പില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നടത്തുന്ന ഇടത്തരം സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പിലാവുന്ന വിഭാഗത്തിലേക്ക് മാത്രമായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനാണ് ഇവരുടെ തീരുമാനം.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications