ഓസ്ട്രലിയൻ ഫെഡറൽ തിരഞ്ഞെടുപ്പ്: ആന്തണി ആൽബനീസ് വീണ്ടും അധികാരത്തിൽ, അഭിനന്ദിച്ച് മോദി
സിഡ്നി: ഓസ്ട്രലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. പ്രധാനമന്ത്രി ആന്തണി ആൽബനീസിന് വീണ്ടും വിജയിച്ച് അധികാരത്തിലെത്തി. 21 വർഷത്തിനിടെ തുടർച്ചയായി രണ്ടാം തവണ വിജയിക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി ആൻ്റണി അൽബനീസ് മാറി. ഉയർമ്മ ജീവിതച്ചെലവ്, ആരോഗ്യ രംഗം, തൊഴിൽ സുരക്ഷ എന്നിവ പ്രധാന ചർച്ചാവിഷയമായിരുന്നു. ലിബറൽ - നാഷനൽ കോളിഷൻ പാർട്ടിയുടെ പ്രാഥമിക വോട്ടുകൾ 30 ശതമാനമായി താഴന്നതോടെ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു.
ബ്രിസ്ബേന്റെ നഗരപ്രദേശമായ ഡിക്സൺ സീറ്റിൽ പ്രതിപക്ഷ നേതാവായ പീറ്റർ ഡട്ടൺ പരാജയപ്പെട്ടു. ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി അലീ ഫ്രാൻസ് അദ്ദേഹത്തെ പരാജയപ്പെടുത്തി. അതേ സമയം, ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും അധികാരമറ്റ ആന്തണി അൽബനീസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.

നിങ്ങളുടെ ഉജ്ജ്വല വിജയത്തിനും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേത്വത്തിലുല്ള ഓസ്ട്രേലിയൻ ജനതയുടെ ശാശ്വതമായ വിശ്വാസത്തെയാണ് ഈ വിജയം സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യ - ഓസ്ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ഇൻഡോ - പസഫിക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications