ബിന്‍ ലാദന് പാക് വീരനായകന്, ലഷ്കറിന് പരിശീലനവും പണവും... ഇതൊക്കെയാണ് സത്യം?
ഇസ്ലാമാബാദ്: ഇത്രനാളും ഇന്ത്യയ്ക്കെതിരെ നടത്തിപ്പോന്ന ഭീകര പ്രവര്‍ത്തനങ്ങളെല്ലാം നിഷേധിയ്ക്കാനേ പാകിസ്താന് മുതിര്‍ന്നിട്ടുള്ളൂ. ഇന്ത്യ നല്കുന്ന തെളിവുകളെ പുച്ഛിച്ച് തള്ളാന്‍ ഇനിയെന്തായാലും പാകിസ്താന് കഴിയില്ല.
പാകിസ്താന് മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റും ആയ പര്‍വേസ് മുഷറഫ് ഇപ്പോള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ്. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ലഷ്കര്‍ ഇ തൊയ്ബയ്ക്ക് പരിശീലനവും സാമ്പത്തിക സഹായവും നല്‍കിയിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞത്. അത് മാത്രമല്ല, ഒസാമ ബിന്‍ ലാദന് പാക് വീരനായകനാണെന്നും പറഞ്ഞു.

മുഷറഫിന്റെ വെളിപ്പെടുത്തല്‍
പാകിസ്താന് മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയും ആണ് പര്‍വേസ് മുഷറഫ്. പാകിസ്താനിലെ ദുനിയ ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബിന്‍ ലാദന്
അല്‍ ഖ്വായ്ദ നേതാവ് ബിന്‍ ലാദന് പാകിസ്താനിയല്ല. പക്ഷേ പാകിസ്താനില്‍ ഒളിച്ച് താമസിയ്ക്കുന്നതിനിടെയാണ് ബിന്‍ ലാദന് കൊല്ലപ്പെട്ടത്.

ലാദന് വീരനായകനെന്ന്...
ഒസാമ ബിന്‍ ലാദനും സവാഹിരിയും എല്ലാം പാകിസ്താന്റെ വീര നായകന്മാരാണെന്നാണ് മുഷറഫ് പറഞ്ഞത്. സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധം ജയിച്ച് വന്നപ്പോള്‍ ഇവര്‍ക്ക് പാകിസ്താനില്വീരോചിത സ്വീകരണമാണ് നല്‍കിയതെന്നും മുഷാറപ് വെളിപ്പെടുത്തുന്നു.

സോവിയറ്റിനെ തകര്‍ക്കാന്‍
തങ്ങളാണ് മത ഭീകര കൊണ്ടുവന്നതെന്ന് മുഷറഫ് പറയുന്നു. സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ താലിബാനെ പരിശീലിപ്പിച്ചു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവരെ ഇതിനായി ഉപയോഗിച്ചു.

ലഷ്കര്‍ ഭീകരര്‍ക്കും
കശ്മീരില്‍ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന ലഷ്കറിനും പരിശീലനം നല്‍കിയതായി മുഷറഫ് സമ്മതിയ്ക്കുന്നുണ്ട്.

നന്നായി പോരാടി
ലഷ്കര്‍ ഭീകരര്‍ക്കും തങ്ങള്‍ വീരോചിതമായ സ്വീകരണമാണ് നല്‍കിയത്. അവര്‍ കശ്മീരില്‍ വളരെ നന്നായി പൊരുതി എന്നാണ് മുഷറഫ് പറഞ്ഞത്.

കാലം മാറി, എല്ലാം മാറി
പറഞ്ഞതൊക്കെ പഴയ കാലത്തെ കുറിച്ചായിരുന്നു. അന്നത്തെ നായകര്‍ പിന്നീട് വില്ലന്മാരായി- മുഷറഫിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്.

മതതീവ്രവാദം
മതതീവ്രവാദം വളര്‍ത്തിയത് തങ്ങളാണ്. പക്ഷേ ഇന്നത് വെറും തീവ്രവാദമായി മാറിയെന്നും മുഷറഫ് പറയുന്നു.

ഇപ്പോള്‍ പാകിസ്താന് ഭീഷണി
ഒരുകാലത്ത് പാകിസ്താന് വളര്‍ത്തിക്കൊണ്ടുവന്ന തീവ്രവാദികള്‍ ഇപ്പോള്‍ പാകിസ്താന് തന്നെ ഭീഷണിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു എ്ന്നും മുഷറഫ് പറഞ്ഞു.

ഇന്ത്യ പറഞ്ഞത്
വര്‍ഷങ്ങളായി ഇന്ത്യ ഉന്നയിച്ചുകൊണ്ടിരിയ്ക്കുന്ന ആരോപണങ്ങളാണ് ഇവയെല്ലാം. എന്നാല്‍ എല്ലാ കാലത്തും പാകിസ്താന് ഇത് നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ മുന്‍ പ്രസിഡന്റ് തന്നെ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications