Get Updates
Get notified of breaking news, exclusive insights, and must-see stories!

19-ാം വയസില്‍ ബലാത്സംഗത്തിനിരയായി; പിന്നീട് ജീവിതം താളം തെറ്റി, ഗായികയുടെ വെളിപ്പെടുത്തല്‍!

ബലാത്സംഗത്തിനിരയായ ശേഷം താന്‍ മാനസികമായി തളര്‍ന്നു പോയെന്നും ആ ഒരു കാലഘട്ടത്തെ അതിജീവിക്കാന്‍ ഡോക്ടര്‍മാരും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഗാഗ പറഞ്ഞു

വാഷിങ്ടണ്‍: ഒരു പോപ്പ് ഗായികയുടെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 12 ഗിന്നസ്ബുക്ക് റെക്കോര്‍ഡുകള്‍, ആറു ഗ്രാമി പുരസ്‌കാം ,ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം തുടങ്ങി തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ച ലേഡി ഗാഗയാണ് തന്റെ ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. പത്തൊന്‍പതാം വയസ്സില്‍ ബലാത്സംഗത്തിനിരയായതിനു ശേഷം തന്റെ ജീവിതം താളംതെറ്റിയതായാണ് പോപ്പ് ഗായിക ലേഡി ഗാഗ വെളിപ്പെടുത്തുന്നത്.

ബലാത്സംഗത്തിനിരയായ ശേഷം താന്‍ മാനസികമായി തളര്‍ന്നു പോയെന്നും ആ ഒരു കാലഘട്ടത്തെ അതിജീവിക്കാന്‍ ഡോക്ടര്‍മാരും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഗാഗ പറഞ്ഞു. താന്‍ ചെറുപ്പത്തില്‍ ബലാത്സംഗത്തിന് ഇരയായ വിവരം രണ്ട് വര്‍ഷം മുന്‍പാണ് ഗാഗ ലോകത്തോട് വെളിപ്പെടുത്തിയത്. ഏഴ് വര്‍ഷത്തോളം താന്‍ ഇക്കാര്യം വെളിപ്പെടുത്താതെ സ്വയം പഴിച്ചുകൊണ്ട് കഴിയുകയായിരുന്നു. അത്തരമൊരു ദുരന്തം തന്റെ ജീവിതത്തില്‍ സംഭവിച്ചത് ഞാന്‍ തന്നെയാണ് കാരണമെന്നായിരുന്നു.

ഏറക്കാലം ഞാന്‍ വിശ്വസിച്ചിരുന്നത്. എന്റെ വസ്ത്രധാരണ രീതി ആളുകളെ പ്രകോപിപ്പിച്ചു എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തി ഏറെക്കാലം ഞാന്‍ എന്നെ പഴിച്ചു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തന്റെ ജീവിതം താളം തെറ്റിയെന്നും വളരെ വിഷമകരമായി ഒരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഗാഗ പറഞ്ഞു. എന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലേഡി ഗാഗ ഇക്കാര്യം വ്യക്തമാക്കിയത്.

 ബലാത്സംഗത്തിന് ശേഷം

ബലാത്സംഗത്തിന് ശേഷം

താന്‍ ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ഏറെക്കാലമായി പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡര്‍ അനുഭവിച്ചു വരികയാണെന്ന് ഗാഗ അഭിമുഖത്തില്‍ പറഞ്ഞു.

 മാനസിക സംഘര്‍ഷം

മാനസിക സംഘര്‍ഷം

അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ദുരന്തത്തിനും ഭയമോ ഭീകരതയോ ഉള്‍പ്പെടുന്ന സാഹചര്യത്തിനും ശേഷം ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന മാനസിക സംഘര്‍ഷത്തെയാണ് പിടിഎസ്ഡി അഥവാ പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍.

 കുടുംബം

കുടുംബം

ബലാത്സംഗത്തിനിരയായ ശേഷം താന്‍ മാനസികമായി തളര്‍ന്നു പോയെന്നും ആ ഒരു കാലഘട്ടത്തെ അതിജീവിക്കാന്‍ ഡോക്ടര്‍മാരും, കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും ഗാഗ പറഞ്ഞു.

 രഹസ്യം പങ്കുവച്ചു

രഹസ്യം പങ്കുവച്ചു

എന്‍ബിസിയുമായുള്ള അഭ്മുഖത്തിന് ശേഷം താന്‍ ഏറെക്കാലമായി മനസ്സില്‍ സൂക്ഷിച്ചു വരികയായിരുന്ന ഒരു രഹസ്യം പങ്കുവെച്ചെന്നും രഹസ്യം ഒരാളെ ദുര്‍ബലനാക്കുമെന്നും ഗാഗ തന്റെ ട്വീറ്റില്‍ കുറിച്ചിരുന്നു.

 ജീവിതം

ജീവിതം

എന്റെ വസ്ത്രധാരണ രീതി ആളുകളെ പ്രകോപിപ്പിച്ചു എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തി ഏറെക്കാലം ഞാന്‍ എന്നെ പഴിച്ചു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തന്റെ ജീവിതം താളം തെറ്റിയെന്നും വളരെ വിഷമകരമായി ഒരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഗാഗ പറഞ്ഞു.

 പിന്തുണ

പിന്തുണ

തന്റെ അനുഭവം ട്വിറ്ററില്‍ കുറിച്ചതോടെ നിരവധി ആരാധകരാണ് ഗാഗയ്ക്ക് പിന്തുണയുമായി വന്നിരിക്കുന്നത്.

സംഗീത പരിപാടി

സംഗീത പരിപാടി

സംഗീതനിശയ്ക്കിടെ വസ്ത്രങ്ങളൂരിയെറിഞ്ഞും മറ്റും സംഗീതലോകത്തെ വിവാദങ്ങളുടെ പ്രിയതോഴിയായിരുന്നു എന്നും ലേഡി ഗാഗ. നിരവധി രാജ്യങ്ങള്‍ ഗാഗയുടെ സംഗീതപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ഗാഗയെ തളര്‍ത്തി.

 ഡൈവ് ബാര്‍

ഡൈവ് ബാര്‍

അമേരിക്കയിലെ ഡൈവ് ബാര്‍ എന്ന് വിളിക്കുന്ന വില കുറഞ്ഞ മദ്യം വില്‍ക്കുന്ന ബാറുകളില്‍ നിന്നായിരുന്നു ലേഡി ഗാഗയുടെ തുടക്കം.

'പെര്‍ഫെക്ട് ഇല്യൂഷ്യന്‍'

'പെര്‍ഫെക്ട് ഇല്യൂഷ്യന്‍'

ലേഡി സ്റ്റാര്‍ലൈറ്റുമായി ചേര്‍ന്ന് നടത്തിയ ഡൈവ് ബാര്‍ അവതരണങ്ങള്‍ ആണ് ഗാഗയെ പ്രശസ്തയാക്കിയത്. ഗാഗ ഒറ്റയ്ക്ക് പുറത്തിറക്കിയ 'പെര്‍ഫെക്ട് ഇല്യൂഷ്യന്‍' എന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു.

 ആരാധകര്‍

ആരാധകര്‍

ആറ് കോടിയിലേറെ സോഷ്യല്‍ മീഡിയ ആരാധകരുള്ള ഗാഗ ഇതുവരെ നേടിയത് ആറ് ഗ്രാമി പുരസ്‌കാരങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+