മാസമുറയുമായി ബന്ധപ്പെട്ട രീതികള്‍ ഇല്ലാതാക്കാന്‍ ഒരുക്കൂട്ടം 'പീരീഡ് പ്രൊട്ടസ്റ്റ്'
ലാഹോര്‍: സ്ത്രീകളുടെ മാസമുറയെ അവജ്ഞയോടെ കാണുന്നവര്‍ക്ക് മറുപടിയുമായി ലാഹോറിലെ ബീക്കണ്‍ ഹൗസ് ദേശീയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന്. 'പീരീഡ് പ്രൊട്ടസ്റ്റ്' എന്നാണ് ഇവരുടെ പ്രതിഷേധത്തിന്റെ പേര്.
മാസമുറയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന രീതികളെയും സങ്കല്പങ്ങളെയും ഇല്ലാതാക്കാന്‍ വേണ്ടിയാണ് നാപ്കിന്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വന്നിരിക്കുന്നത്. സാനിറ്ററി നാപികിനില്‍ സന്ദേശങ്ങള്‍ എഴുതി പതിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

മാസമുറയിലെ രക്തം അഴുക്കല്ലെന്നും ഇത് സ്ത്രീയെ കൂടുതല്‍ ശക്തരാക്കുന്നു എന്നുമാണ് സന്ദേശങ്ങള്‍. മറച്ചു വെയ്‌ക്കേണ്ടതല്ല സാനിറ്ററി നാപ്കിനുകള്‍ എന്നും പെണ്‍കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനത്തില്‍ നിന്നും അധികൃതര്‍ മാറി ചിന്തിക്കണം എന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ഈ പ്രതിഷേധത്തിന് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. മാസമുറയുടെ രീതികള്‍ക്കെതിരെയും നാണക്കേടുകള്‍ക്കെതിരെയുമാണ് ഈ പ്രതിഷേധം.












Click it and Unblock the Notifications