വികോടറിയ തടാകത്തിൽ ബോട്ട് മറിഞ്ഞു; മരിച്ചത് 136 പേർ, ഇരുന്നൂറോളം പേരുണ്ടായിരുന്നെന്ന് റിപ്പോർട്ട്!!
ഉഗാണ്ട: ടാർസാനിയിയൽ കടത്ത് ബോട്ട് മറിഞ്ഞ് 136 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ഉഗാണ്ട, ടാന്‍സാനിയ, കെനിയ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തിലെ ടാന്‍സാനിയന്‍ അതിര്‍ത്തിക്കുള്ളിലാണ് അപകടം നടന്നത്. ബോട്ടില്‍ 200 ഓളം പേരുണ്ടായിരുന്നതായി സംശയം.
തിരച്ചില്‍ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്. നിശ്ചിത ആളുകളില്‍ കൂടിതല്‍ ബോട്ടില്‍ കയറിയവര്‍ ബോട്ടിന്റെ ഒരുവശത്തേക്ക് മാറിയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ കൂട്ടത്തില്‍ വിദേശികളില്ലെന്ന് വാന്‍സ പോലീസ് കമാന്‍ഡര്‍ ജോനാതന്‍ ഷാന അറിയിച്ചു.

യാത്രക്കാർക്ക് പുറമെ ചരക്കുകളും ബോട്ടില്‍ കയറ്റിയിരുന്നു. 100 യാത്രക്കാര്‍ക്കാണ് ബോട്ടില്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍, 400 യാത്രക്കാരോളം ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട്. ബുഗോരോരയില്‍ നിന്നും പുറപ്പെട്ട ബോട്ട് ഉകാര ദ്വീപിന് സമീപമാണ് മുങ്ങിയത്.












Click it and Unblock the Notifications