കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികോടറിയ തടാകത്തിൽ ബോട്ട് മറിഞ്ഞു; മരിച്ചത് 136 പേർ, ഇരുന്നൂറോളം പേരുണ്ടായിരുന്നെന്ന് റിപ്പോർട്ട്!!

Google Oneindia Malayalam News

ഉഗാണ്ട: ടാർസാനിയിയൽ കടത്ത് ബോട്ട് മറിഞ്ഞ് 136 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. ഉഗാണ്ട, ടാന്‍സാനിയ, കെനിയ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന വിക്ടോറിയ തടാകത്തിലെ ടാന്‍സാനിയന്‍ അതിര്‍ത്തിക്കുള്ളിലാണ് അപകടം നടന്നത്. ബോട്ടില്‍ 200 ഓളം പേരുണ്ടായിരുന്നതായി സംശയം.

<strong>വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം</strong>വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം

തിരച്ചില്‍ പുരോഗമിക്കവേ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്. നിശ്ചിത ആളുകളില്‍ കൂടിതല്‍ ബോട്ടില്‍ കയറിയവര്‍ ബോട്ടിന്റെ ഒരുവശത്തേക്ക് മാറിയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ കൂട്ടത്തില്‍ വിദേശികളില്ലെന്ന് വാന്‍സ പോലീസ് കമാന്‍ഡര്‍ ജോനാതന്‍ ഷാന അറിയിച്ചു.

Accident

യാത്രക്കാർക്ക് പുറമെ ചരക്കുകളും ബോട്ടില്‍ കയറ്റിയിരുന്നു. 100 യാത്രക്കാര്‍ക്കാണ് ബോട്ടില്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍, 400 യാത്രക്കാരോളം ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ബിബിസി റിപ്പോർട്ട്. ബുഗോരോരയില്‍ നിന്നും പുറപ്പെട്ട ബോട്ട് ഉകാര ദ്വീപിന് സമീപമാണ് മുങ്ങിയത്.

English summary
Lake Victoria ferry accident: At least 136 killed after passenger boat capsizes in Tanzania
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X