Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരി: പ്രശ്നക്കാരില്‍ നിന്നും സര്‍ക്കാറിന്റെ ട്രബിള്‍ ഷൂട്ടറായി മാറിയ രാകേഷ് ടികായത്ത്

ലഖ്നൗ; കഴിഞ്ഞ 10 മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാറിനേയും അതിന് നേതൃത്വം നല്‍കുന്ന ബി ജെ പിയേയും ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞ നേതാവായിരിക്കും രാകേഷ് ടികായത്ത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മേല്‍വിലാസം ഇല്ലെങ്കിലും കര്‍ഷ നേതാവായ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ബി ജെ പിക്ക് മുന്നില്‍ സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരായി കര്‍ഷകരെ സംഘടിപ്പിച്ച് രംഗത്ത് വന്ന രാകേഷ് ടികായത്ത് ഗാസിപൂര്‍-ദില്ലി അതിര്‍ത്തിയുടെ ഒരു വശം തടഞ്ഞുകൊണ്ടാണ് സമരപരിപാടികള്‍ നടത്തുന്നത്

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പശ്ചിമ ബംഗാള്‍ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ സര്‍ക്കാറിന്റെ ട്രബിള്‍ ഷൂട്ടറായി മാറുകയാണ് രാകേഷ് ടികായത്ത്.

ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍

ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ വാഹനം ഇടിച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ തുടക്കത്തില്‍ തയ്യാറായിരുന്നില്ല. മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹങ്ങളുമായി പ്രതിഷേധിക്കാനായിരുന്നു കര്‍ഷകരുടെ തീരുമാനം. എന്നാല്‍ രാകേഷ് ടികായത്തും പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മൃതദേഹം സംസ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചയിലെ തീരുമാനം വിശദീകരിക്കാന്‍ രാകേഷ് ടികായത്ത് ഒരോ കുടുംബങ്ങല്‍ സന്ദര്‍ശിക്കുകയും ചെയ്തു.

കാവ്യ മാധവന്റെ കൈ ചേര്‍ത്ത് പിടിച്ച് കുഞ്ഞ് മഹാലക്ഷ്മി; പിന്നാലെ ദിലീപ്, ചിത്രങ്ങള്‍ വൈറല്‍

ഗുർവീന്ദർ സിംഗിന്റെ മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്താന്‍ തീരുമാനിച്ചു

വെടിയേറ്റാണ് മരിച്ചതെന്ന് കുടുംബം ആരോപിച്ചതിനാല്‍ ഗുർവീന്ദർ സിംഗിന്റെ മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്താന്‍ തീരുമാനിച്ചതിനാല്‍ സംസ്കാര ചടങ്ങുകള്‍ പിന്നത്തേക്ക് മാറ്റി. മറ്റ് മൂന്ന് കർഷകരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം ടികായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്കരിക്കുകയായിരുന്നു. കൊല്ലപ്പെട്ട പത്രപ്രവർത്തകനായ രാമൻ കശ്യപിന്റെ കുടുംബത്തെ ടികായത്ത് സന്ദർശിക്കുകയും ചെയ്തു. തിങ്കളാഴ്ച, യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറുമായി ടികായത്ത് സംയുക്ത പത്രസമ്മേളനം നടത്തിയതും മികച്ച ഇടപെടലായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

യുപി സർക്കാർ ലഖിംപൂരിലേക്ക് പ്രവേശനം അനുവദിച്ചത് അദ്ദേഹത്തിന് മാത്രം

ടികായത്തിന്റെ ഈ ഇടപെടലിനെ സംശയത്തോടെ കാണുന്ന ചിലരും ഉണ്ട്. ''പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ടികായത്ത് വഹിച്ച പങ്ക് വളരെ വിചിത്രമാണ്. യുപി സർക്കാർ ലഖിംപൂരിലേക്ക് പ്രവേശനം അനുവദിച്ചത് അദ്ദേഹത്തിന് മാത്രമാണ്. 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബങ്ങൾ സമ്മതിക്കുകയും പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി നൽകുകയും ചെയ്തത് കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്താതെ തന്നെയാണ്.'' - എന്നാണ് യുപിയില്‍ നിന്നുള്ള ഒരു പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുപി സർക്കാർ മികച്ചൊരു ഉന്നതതല സംഘത്തെ അയച്ചു

യുപി സർക്കാർ മികച്ചൊരു ഉന്നതതല സംഘത്തെ അയച്ചു, അതിനാൽ വളരെ വേഗം ഒരു ഒത്തുതീർപ്പുണ്ടായി എന്നായിരുന്നു യുപി സർക്കാർ ടീമുമായുള്ള അപ്രതീക്ഷിത സംയുക്ത പത്രസമ്മേളനത്തിന് ശേഷം ടികായത്ത് പറഞ്ഞത്. മരിച്ച നാല് കർഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം, സർക്കാർ ജോലി വാഗ്ദാനം, ഉന്നതതല അന്വേഷണം, പ്രതികൾക്കെതിരെ എഫ്ഐആർ തുടങ്ങിയവ ചര്‍ച്ചയുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടികായത്തും കുടുംബങ്ങളും സർക്കാരും തമ്മില്‍ നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ച

ടികായത്തും കുടുംബങ്ങളും സർക്കാരും തമ്മില്‍ നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനം ഉണ്ടായത്. മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്നും കുടുംബങ്ങൾ നേരത്തെ ആഗ്രഹിച്ചിരുന്നുവെങ്കിലും അക്കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹങ്ങള്‍ സംസ്കരിക്കാതെ വെച്ച് താമസിപ്പിക്കുന്നതിലെ പ്രയാസങ്ങളും പെട്ടെന്നുള്ള ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായി. ഒത്തുതീര്‍പ്പിന് മധ്യസ്ഥനായി ഇരിക്കുമ്പോഴും മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവും ടികായത്ത് നടത്തുന്നുണ്ട്. മന്ത്രിക്കും മകനുമെതിരെ കർശന നടപടിയുണ്ടാകണം. നാല് കർഷകരുടെ വിലാപകാലം കഴിഞ്ഞാൽ കർഷകർ അവരുടെ അടുത്ത പ്രക്ഷോഭ തന്ത്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർ എൽ ഡി നേതാവ് ജയന്ത് ചൗധരി സന്ദര്‍ശിച്ചു

അതേസമയം, ഇപ്പോഴും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിക നേതാക്കളെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുകയാണ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്ക് കഴിഞ്ഞ ദിവസം കുടുംബങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. സുസ്മിത ദേവിന്റെയും ഡോല സെന്നിന്റെയും നേതൃത്വത്തില്‍ ഒരു ടിഎംസി പ്രതിനിധി സംഘവും ഉച്ചയോടെ കുടുംബങ്ങളെ കണ്ടു, എന്നാല്‍ പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇരു നേതാക്കള്‍ കുടുംബങ്ങളുമായി ഫോണിൽ സംസാരിച്ചു. ലഖിംപൂര്‍ ഖേരിയിലേക്കുള്ള സന്ദര്‍ശനത്തിനിടെ അറസ്റ്റിലായ പ്രിയങ്ക ഗാന്ധി ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്.

ലഖീംപൂര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം

ലഖീംപൂര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ലഖീംപൂരില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം യുപി സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ട് കത്തയച്ചത്. രാഹുല്‍ ഗാന്ധിക്ക് പുറമെ, പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരടങ്ങുന്നതായിരുന്നു കോണ്‍ഗ്രസ് സംഘം.

ഇന്ത്യന്‍ ശിക്ഷാ നിയമം 151 വകുപ്പ് പ്രകാരമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരിക്കുന്നത്

പ്രിയങ്ക ഗാന്ധിയെ കാണാന്‍ പുറപ്പെടാനിരുന്ന ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ലഖ്‌നൗവിലേക്ക് പോകുന്നതില്‍ നിന്ന് തന്നെ തടഞ്ഞിരിക്കുകയാണെന്ന് വദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. 'ഇന്ത്യന്‍ ശിക്ഷാ നിയമം 151 വകുപ്പ് പ്രകാരമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അത് തന്നെ ആശ്ചര്യപ്പെടുത്തുന്നു. ഞാന്‍ പ്രിയങ്കയുമായി ഫോണില്‍ സംസാരിച്ചു. നിമയപരമായ യാതൊരു നടപടികളും പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു- എന്നും റോബര്‍ട്ട് വദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+