കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനിലെ മലനിര വാങ്ങാനൊരുങ്ങുന്ന ലക്ഷ്മി മിത്തലിനെതിരെ പ്രതിഷേധം

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ ബ്ലെന്‍കാത്ര മലനിര വാങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിനെതിരെ പ്രതിഷേധം. ചരിത്ര പ്രാധാന്യമുള്ള മലനിരകള്‍ വിദേശ കോടീശ്വരന്റെ കൈയ്യിലെത്തിയാല്‍ അത് നശിപ്പിക്കപ്പെടുമെന്ന ആശങ്കയുമായി പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധക്കാര്‍ ഫ്രണ്ട്‌സ് ഓഫ് ബ്ലെന്‍കാത്ര എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മലനിര പണം കൊടുത്തുവാങ്ങാനും ഇവര്‍ക്ക് പരിപാടിയുണ്ട്. ലോണ്‍സ് ഡെയ്ല്‍ പ്രഭുവാണ് ലെയ്ക്ക് ഡിസ്ട്രിക്ക് മേഖലയിലുള്ള ഈ മലനിരകളുടെ ഇപ്പൊഴത്തെ ഉടമ. നികുതി കുടിശ്ശിക ഇനത്തില്‍ വന്‍ ബാധ്യത വന്നതോടെയാണ് ഇദ്ദേഹം ഇത് വിറ്റൊഴിയാന്‍ തയ്യാറെടുക്കുന്നത്.

lakshmi-mittal

ഏകദേശം 1.75 കോടി പൗണ്ടാണ് ഉടമ പ്രതീക്ഷിക്കുന്ന വില. ഇത്രയും തുക നല്‍കാന്‍ ലക്ഷ്മി മിത്തല്‍ തയ്യാറായിട്ടുമുണ്ട്. 2850 അടി ഉയരമുള്ള ബ്ലെന്‍കാത്ര മലനിര ഏകദേശം 2,676 ഏക്കര്‍ വിസ്തീര്‍ണത്തിലാണ് സ്ഥിതി ചെയ്യുന്നത്. വെറും മൂന്നുമണിക്കൂര്‍ യാത്രയില്‍ ലണ്ടന്‍ നഗരത്തില്‍ നിന്നും ഇവിടെ എത്തിച്ചേരാം. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ലോകപ്രശസ്ത കവി വില്യം വേര്‍ഡ്‌സ് വര്‍ത്ത് തന്റെ കവിതകളില്‍ ഈ മലനിരകളെകുറിച്ച് വര്‍ണിച്ചിട്ടുണ്ട്.

മലനിര ഏറ്റെടുക്കാന്‍ പോകുന്ന ഇന്ത്യക്കാരന്‍ വ്യവസായി ലക്ഷ്മി മിത്തല്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ഏഷ്യക്കാരനായ കോടീശ്വരനാണ്. ലോക കോടീശ്വരന്‍മാരിലെ 63ാം സ്ഥാനക്കാരനനുമാണ്(ഫോര്‍ബ്‌സ് മാസിക) ലക്ഷ്മി മിത്തല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിലെ 33 ശതമാനം ഓഹരികളും മിത്തലിന്റെതാണ്. ലണ്ടനില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന രാജകീയമായ രണ്ടു വസതികളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

English summary
Indian steel baron Lakshmi Mittal's bid to buy UK mountain sparks protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X