കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ അതിര്‍ത്തിയില്‍ ടെന്റുകള്‍ കെട്ടി പ്രതിഷേധിക്കാന്‍ പലസ്തീനികള്‍

  • By Desk
Google Oneindia Malayalam News

ഗാസ: ഇസ്രായേലി അതിര്‍ത്തിക്കു സമീപം നൂറുകണക്കിന് ടെന്റുകള്‍ സ്ഥാപിച്ച് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പലസ്തീനികള്‍. ഇന്ന് നടക്കുന്ന കൂറ്റന്‍ റാലികളോടെയാണ് ആട്ടിയോടിക്കപ്പെട്ട പലസ്തീനികള്‍ക്ക് തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിഷേധം ആരംഭിക്കുക. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം ഇസ്രായേല്‍ അതിര്‍ത്തിയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് ഫലസ്തീനികള്‍ സമ്മേളിക്കും. ഇന്ന് ആരംഭിച്ച് ഒന്നര മാസം നീണ്ടു നില്‍ക്കുന്ന രീതിയിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില്‍ കൂടിക്കാഴ്ച നടത്തി
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് ജൂണ്‍ 30ന് ഭൂമി ദിനമായി പലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് പലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ കുടില്‍കെട്ടി സമരം തുടരും.

tents

ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്ക, തങ്ങളെ എംബസി മെയ് 15ഓടെ ഇവിടേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം സംഘര്‍ഷഭരിതമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹമാസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ നടക്കുന്ന മാര്‍ച്ചില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രതിഷേധക്കാരെ നേരിടാന്‍ അതിര്‍ത്തിയില്‍ അതിവിദഗ്ധരായ ഷാര്‍പ്പ് ഷൂട്ടര്‍മാരെ നിയോഗിച്ചതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. എന്ത് പ്രശ്‌നമുണ്ടായാലും അതിശക്തമായി നേരിടണമെന്നാണ് സൈന്യം അവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇസ്രായേല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറാനോ അതിര്‍ത്തിയിലെ കമ്പി വേലികള്‍ നശിപ്പിക്കനോ ശ്രമിക്കുന്ന പക്ഷം ശക്തമായ നടപടികളെടുക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം സമരം സമാധാനപരമായിരിക്കുമെന്നാണ് സംഘാടകരുടെ ഉറച്ച നിലപാട്.

ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!ബിജെപിക്ക് വേണ്ടി വ്യാജ വാർത്ത ചമയും; മുസ്ലീം യുവാക്കൾക്കെതിരെ വാർത്ത എഴുതും, ഓൺലൈൻ ഉടമ അറസ്റ്റിൽ!

English summary
Palestinians in Gaza pitched tents near the volatile border with Israel on Thursday ahead of a six-week protest camp under the gaze of wary Israeli soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X