ഒരു വട്ടം ടോയ്‌ലെറ്റ് ഫ്‌ലഷ് ചെയ്യാന്‍ 250 രൂപ.. വാടകക്കാരനോട് വീട്ടുടമ ചെയ്തത്.. ഇതെവിടത്തെ ന്യായം?
പബ്ലിക് ടോയ്‌ലെറ്റുകളില്‍ കാര്യം സാധിക്കണമെങ്കില്‍ പണം കൊടുക്കണം. അത് ശരിയാണ്. സൗജന്യം എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും പലയിടത്തും ചില്ലറ വാങ്ങാനായി ഒരാള്‍ കസേരയിട്ട് ഇരിക്കുന്നുണ്ടാകും. അവരോട് തര്‍ക്കിക്കുന്നതിലും ഭേദം പൈസ കൊടുത്ത് ഒഴിവാക്കുന്നതാണ് എന്ന് ആളുകള്‍ കരുതും. എന്നാല്‍ മെല്‍ബണിലെ സ്വന്തം വാടക വീട്ടില്‍ ഈ യുവാവിനുണ്ടായ അനുഭവം ഇതിലെല്ലാം മേലെയാണ്.

ഒന്ന് ഫ്‌ലഷ് ചെയ്യാന്‍ 4 ഡോളര്‍
കോയിന്‍ കൊണ്ട് ഓപ്പറേറ്റ് ചെയ്യുന്ന ഫ്‌ലഷാണ് വീട്ടുടമ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് ഈ വാടകക്കാരന്‍ പറയുന്നത്. ഒരു തവണ ഫ്‌ലഷ് ചെയ്യണമെങ്കില്‍ നാല് ഡോളറാണ് ചെലവാകുക. ഓരോ തവണ ഫ്‌ലഷ് ചെയ്യുമ്പോഴും പൈസ പോകുന്നതോര്‍ത്ത് അന്തം വിട്ടിരിക്കുകയാണ് ഇയാള്‍.

സോഷ്യല്‍ മീഡിയയില്‍
ഒരു വീട്ടുടമയ്ക്ക് വാടകക്കാരനെ ഇങ്ങനെ ദ്രോഹിക്കാന്‍ വല്ല നിയമവും അനുവദിക്കുന്നുണ്ടോ എന്നറിയാനായി സോഷ്യല്‍ മീഡിയയെ അഭയം പ്രാപിച്ചിരിക്കുകയാണ് ഇയാള്‍. ഡോളര്‍ കോയിന്‍ ഓപ്പറേറ്റഡ് ടോയ്‌ലെറ്റ് എന്നാല്‍ എന്താണെന്ന് തന്നെ പലരും കേള്‍ക്കുന്നത് ഈ സംഭവത്തോടെയാണ് എന്നതാണ് രസകരം.

ഒരു വക്കീലിനെ കണ്ടാലോ
ഇതിന്റെ നിയമപ്രശ്‌നങ്ങള്‍ അറിയാനായി ഒരു വക്കീലിനെ കാണാന്‍ ഒരുങ്ങുകയാണ് കഥാനായകനായ യുവാവ്. വീട്ടുടമ അറിയാതെ ടോപ് കവര്‍ അങ്ങ് കളഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ നിനക്കുള്ളൂ എന്നാണത്രെ കക്ഷിയുടെ അയല്‍ക്കാരി കൊടുത്ത സ്‌പെഷല്‍ ടിപ്പ്.

ബില്ല് കൊടുക്കുന്നുണ്ടല്ലോ
എന്നാല്‍ ഈ യൂസ് ആന്‍ഡ് പേ സംവിധാനം കൊണ്ട് കഴിഞ്ഞില്ല, അപ്പാര്‍ട്ട്‌മെന്റിലെ വെള്ളത്തിന്റെ ബില്ലില്‍ കൃത്യമായ ഒരു ഷെയര്‍ വാടകക്കാരന്‍ അല്ലാതെ കൊടുക്കുകയും വേണം. എങ്കില്‍ പിന്നെ എന്തിനാണ് താന്‍ രണ്ട് തവണ പണം മുടക്കുന്നത് എന്നാണ് ഇയാളുടെ ചോദ്യം. ന്യായമല്ലേ.












Click it and Unblock the Notifications