ലങ്കന്‍ പ്രസിഡന്റ് സിരിസേന ഞായറാഴ്ച ഇന്ത്യയിലെത്തും
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഞായറാഴ്ച ഇന്ത്യയിലെത്തും. അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ വിദേശ സന്ദര്‍ശനത്തിന് ലങ്കന്‍ മാധ്യമങ്ങള്‍ ഏറെ രാഷ്ട്രീയം പ്രാധാന്യം നല്‍കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഉന്നത നേതാക്കളുമായുള്ള ചര്‍ച്ച, ബുദ്ധ് ഗയ, തിരുപ്പതി തുടങ്ങിയ പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശനം എന്നിവയാണ് മൂന്നു ദിവസത്തെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മഹീന്ദ രാജപക്സയെ തോല്‍പ്പിച്ച സിരിസേന ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ചൈനയും പാകിസ്താനുമായി കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചത് ഇന്ത്യക്ക് വന്‍ സുരക്ഷാ ഭീഷണിയുണ്ടാക്കിയിരുന്നു. പുതിയ സര്‍ക്കാര്‍ ഇത്തരം കരാറുകള്‍ റദ്ദാക്കുകയോ പുനപ്പരിശോധിക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ തന്ത്രപ്രധാനമായ ഒരു നയതന്ത്രവിജയം കൂടിയായിരുന്നു ലങ്കന്‍ തിരഞ്ഞെടുപ്പ്. ഔദ്യോഗികമായി രാജ്പക്സയെ പിന്തുണച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ രഹസ്യാന്വേഷ.ണ ഏജന്‍സിയായ റോ സിരിസേനയുടെ വിജയത്തിനുവേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തമിഴ് വംശഹത്യയുടെ പേരില്‍ കുറ്റാരോപിതനായ രാജപക്സയ്ക്കെതിരേയുള്ള വികാരം സിരിസേനയ്ക്ക് അനുകൂലമാക്കുന്നതില്‍ ഇന്ത്യന്‍ സംഘടനകള്‍ വിജയം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആര്‍ക്കാണ് മുന്‍തൂക്കമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായിരുന്നു ഈ ഡബിള്‍ ഗെയിം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുരക്ഷയുടെ കാര്യത്തില്‍ ഏറെ തന്ത്രപ്രധാനമായ സ്ഥലമാണ് ശ്രീലങ്ക. പാകിസ്താനും ചൈനയും ഇവിടെ ആധിപത്യം ഉറപ്പിക്കുന്നതും സൈനിക്കത്താവളങ്ങള് ഉണ്ടാക്കുന്നതും ഇന്ത്യയ്ക്ക് ഭീഷണിയായിരുന്നു. രാജപക്സയെ വെറുപ്പിക്കാതിരിക്കുകയും അതേ സമയം ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇന്ത്യ സ്വീകരിച്ചത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications