കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജപക്‌സെയുടെ മണിമാളികയില്‍ ലക്ഷക്കണത്തിന് രൂപ; എണ്ണിത്തിട്ടപ്പെടുത്തി പ്രതിഷേധക്കാര്‍

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അതിക്രമിച്ചു കയറിയത്. വസതിയില്‍ എത്തിയ പ്രക്ഷോഭകര്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതും അടുക്കളയില്‍ പാചകം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. . ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയത്. എന്നാല്‍ ഇതിന് തൊട്ടുമുമ്പ് ഗോതബയ രാജപക്‌സെ ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

ദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖ

1

എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ മാളികയില്‍ നിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായി പ്രക്ഷോഭകര്‍ പറയുന്നു. ശ്രീലങ്കന്‍ മാധ്യമങ്ങലെ ഉദ്ധരിച്ച് എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ടെടുത്ത കറന്‍സി നോട്ടുകള്‍ പ്രതിഷേധക്കാര്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കണ്ടെടുത്ത പണം സെക്യൂരിറ്റി യൂണിറ്റുകള്‍ക്ക് കൈമാറുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

2

സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച ശേഷംനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമീപകാലത്ത് ചരിത്രത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ രാജപക്സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ശനിയാഴ്ച മധ്യ കൊളംബോയിലെ അതീവ സുരക്ഷയുള്ള ഫോര്‍ട്ട് ഏരിയയിലെ രാജപക്സെയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

3

പ്രസിഡന്റ് എവിടെയാണെന്ന് ആര്‍ക്കും ഒരു അറിവുമില്ല. പ്രതിഷേധക്കാര്‍ നഗരത്തിലേക്ക് ഇരച്ചുകയറിയത് മുതല്‍ പുറത്തുള്ള അദ്ദേഹത്തിന്റെ ഏക ആശയവിനിമയം പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയുമായി മാത്രമായിരുന്നു. അതേസമയം, രാഷ്ട്രപതി ബുധനാഴ്ച രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരം നടന്ന നേതാക്കളുടെ സര്‍വകക്ഷി യോഗത്തിന് ശേഷം രാജി ആവശ്യപ്പെട്ട് അബേവര്‍ധന അദ്ദേഹത്തിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് രാജിവെക്കാനുള്ള തീരുമാനം പ്രസിഡന്റ് രാജപക്സെ സ്പീക്കറെ അറിയിച്ചത്.

4

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭാവത്തില്‍ സ്പീക്കര്‍ ആക്ടിംഗ് പ്രസിഡന്റായിരിക്കും. പിന്നീട്, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ എംപിമാര്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നടക്കണം. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. പാര്‍ലമെന്റിലെ ഒരു അംഗത്തെ മാത്രമേ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളൂവെങ്കില്‍, ആ വ്യക്തി ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി സെക്രട്ടറി ജനറല്‍ പ്രഖ്യാപിക്കണം. ഒന്നില്‍ കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ രഹസ്യ വോട്ടിംഗ് നടത്തി കേവലഭൂരിപക്ഷം വോട്ടിന് ആ വ്യക്തിയെ തിരഞ്ഞെടുക്കണം.

5

മെയ് മാസത്തില്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെക്ക് വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ശ്രീലങ്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കഴിഞ്ഞ ദിവസം രാജിവച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടിരുന്നു. ഈ വര്‍ഷം മേയിലാണ് വിക്രമസിംഗെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇപ്പോള്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജിവച്ചിരിക്കുന്നത്.

6

ശ്രീലങ്കയില്‍ പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് പ്രസിഡന്റ് ഗോതാബായ രജ്പക്‌സെ രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ജൂലായ് 13 ന് രജപക്‌സെ രാജി വെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഗോതബയ രാജപക്‌സെ 13ന് ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന പറഞ്ഞു. പ്രതിഷേധം കത്തുമ്പോഴും പെട്ടെന്ന് രാജി വെയ്ക്കാതെ എന്തുകൊണ്ട് ജൂലൈ 13 വരെ രജപകസെ കാത്തുനില്‍ക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്

'പ്രായം റിവേഴ്‌സ് ഗിയറിലാണോ'; ഞങ്ങളുടെ സ്വന്തം സന്തൂര്‍ മമ്മി; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

English summary
Lankan Protesters Claim Millions of rupees found in President Rajapaksa's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X