കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ എനര്‍ജിയില്‍ മിന്നുന്ന ചൈന; സൗകര്യം വിപുലപ്പെടുത്തുന്നു, കുതിപ്പിന് തടയിടാന്‍ ഇന്ത്യ

Google Oneindia Malayalam News

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുള്ളത് ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ നിങ്‌സിയയിലാണ്. 43 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ടെങ്കര്‍ ഡിസര്‍ട്ട് സോളാര്‍ പാര്‍ക്ക്... ചൈനയ്ക്ക് 1.5 ഗിഗാ വാട്ട്‌സ് വൈദ്യുതി ഇതുവഴി ലഭിക്കുന്നു. എന്നാല്‍ ടെങ്കര്‍ പാര്‍ക്കിന് ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് എന്ന ഖ്യാതി ഏറെ കാലം നിലനിര്‍ത്താന്‍ സാധ്യതയില്ല.

China

കാരണം ഇന്ത്യയും സമാനമായ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യ മാത്രമല്ല, ഈജിപ്തും അമേരിക്കയും കൂറ്റന്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുകയാണ്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ചൈന കളികള്‍ വേഗത്തിലാക്കി. ടെങ്കര്‍ നിലയത്തിലെ സൗകര്യങ്ങള്‍ വിപുലമാക്കുകയാണ്.

ടെങ്കര്‍ നിലയത്തില്‍ നിന്ന് 176 ഗിഗാവാട്ട്‌സ് വൈദ്യുതി ലഭിക്കാന്‍ പര്യാപ്തമാക്കുകയാണ് ചൈന. ഏകദേശം അന്തിമഘട്ടത്തിലാണ് ഇതിന്റെ ജോലികള്‍. ലോകത്ത് മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതിയുടെ 32 ശതമാനവും ചൈനയുടെ വകയാണ് എന്നതും എടുത്തുപറയേണ്ടതാണ്.

ചൈനയ്ക്ക് തൊട്ടുപിന്നില്‍ യൂറോപ്യന്‍ യൂണിയനാണ്. 115 ഗിഗാവാട്ട്‌സ് ആണ് യൂറോപ്യന്‍ യൂണിയന്റെ ഉല്‍പ്പാദനം. അമേരിക്ക 62 ഗിഗാവാട്‌സ് ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യമായ ജര്‍മനിയില്‍ 45 ഗിഗാ വാട്‌സ് ആണ് ഉല്‍പ്പാദനം.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

അതേസമയം, ചൈനയുടെ ടെങ്കര്‍ നിലയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ സോളാര്‍ ഊര്‍ജവും ഉപയോഗപ്രദമാകുന്നുണ്ട് എന്ന് കരുതാന്‍ വയ്യ. ചൈനയില്‍ ജനങ്ങള്‍ കൂടുതല്‍ പാര്‍ക്കുന്നത് കിഴക്കന്‍ മേഖലയിലാണ്. ടെങ്കര്‍ നിലയമുള്ളതാകട്ടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും. അതുകൊണ്ടുതന്നെ വൈദ്യുത വിതരണത്തിനിടെ ഒട്ടേറെ നഷ്ടം നേരിടുന്നുണ്ട്.

English summary
Largest solar park in the world now stands in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X