തണുപ്പിക്കുന്ന ചേമ്പറിനുള്ളില്‍ കുടുങ്ങിയ വനിതാ സലൂണ്‍ ഉടമ മരിച്ച നിലയില്‍
ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസിനടുത്ത് സലൂണ്‍ നടത്തിവരികയായിരുന്ന യുവതിയെ ക്രയോചേംബറിനുള്ളില് മരിച്ച നിലയില്‍ കണ്ടെത്തി. ചെല്‍സി എന്ന ഇരുപത്തിനാലുകാരിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇവര്‍ എങ്ങിനെ ചേമ്പറിനുള്ളില്‍ കുടുങ്ങി എന്ന കാര്യം ഇപ്പോഴും ദുരൂഹമാണെന്ന് പോലീസ് പറയുന്നു.
മൈനസ് 115 ഡിഗ്രീ സെല്‍ഷ്യസില്‍ തണുപ്പുള്ള ചേമ്പര്‍ ആണിത്. കായിക താരങ്ങളും മറ്റും ശരീരം തണുപ്പിക്കാന്‍ ഉപയോഗിക്കുന്നതും പ്രത്യേക രീതിയിലുള്ള ചികിത്സ നല്കിവരുന്നതും ഈ ചേമ്പറിനുള്ളിലാണ്. ചെറിയവസ്ത്രം മാത്രം ഉപയോഗിക്കുന്നതിനാല്‍ ചേമ്പറിനുള്ളില്‍ ക്യാമറ ഘടിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ചെല്‍സിയ ചേമ്പറില്‍ എങ്ങിനെ പെട്ടുവെന്നത് അറിയാന്‍ ബുദ്ധിമുട്ടാണെന്ന് പോലീസ് വ്യക്തമാക്കി.

മൂന്നു പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന വിധത്തിലുള്ളതാണ് ചേമ്പര്‍. അപകടം സംഭവിക്കാതിരിക്കാന്‍ എപ്പോള്‍വേണമെങ്കിലും പുറത്തുപോകാനുള്ള സൗകര്യത്തിനായി വാതില്‍ ലോക്ക് ചെയ്യാറുമില്ലെന്ന് ചെല്‍സിയയുടെ സുഹൃത്ത് പറയുന്നു. ചേമ്പറിനുള്ളിലെ തണുപ്പ് കുറയ്ക്കാനും കൂട്ടാനും ഇതിനുള്ളിലുള്ളവരെ അനുവദിക്കാറുമുണ്ട്.
ചെല്‍സിയ സഹായികളില്ലാതെ ചേമ്പറില്‍ തണുക്കാനായി കിടന്നിട്ടുണ്ടാകമെന്നും ബോധക്ഷയം സംഭവിച്ചതിനാല്‍ തണുപ്പില്‍ മരിച്ചതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അന്വേഷണം ഊര്‍ജിതമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിലെ ദുരൂഹത നീക്കുമെന്നും പോലീസ് വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications