കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാസ് വേഗാസ് വെടിവെയ്പ് ഐഎസ് ഏറ്റെടുത്തു; ആക്രമണത്തില്‍ ഞെട്ടി അമേരിക്ക

  • By Anwar Sadath
Google Oneindia Malayalam News

ലാസ് വേഗസ്: അമ്പതിലധികം പേരുടെ മരണത്തിനിടയാക്കിയ അമേരിക്കയിലെ ലാസ് വേഗാസ് വെടിവെയ്പ് തങ്ങള്‍ നടത്തിയതാണെന്ന് ഭീകര സംഘടനയായ ഐഎസ്. അമേരിക്കന്‍ സ്വദേശിയാണ് ഭീകരാക്രമണം നടത്തിയത്. ആക്രമണം നടത്തിയയാള്‍ അടുത്ത കാലത്താണ് ഐഎസില്‍ എത്തിയതെന്നും മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഭീകരാക്രമണെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, ലോകത്ത് എവിടെ ആക്രമണമുണ്ടായാലും ഏറ്റെടുക്കുന്ന ഐഎസ്സിന്റെ പതിവ് അവകാശവാദം മാത്രമാണിതെന്നാണ് അമേരിക്കയുടെ വിശദീകരണം. രാജ്യാന്തര ബന്ധമുള്ള ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഏതാനും മാസം മുന്‍പാണ് ഇയാള്‍ ഇസ്ലാം മതത്തിലേക്ക് മാറിയതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

isis

വെടിവയ്പില്‍ നാനൂറിലേറെ പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. 25,000ത്തോളം കാണികളുള്ളപ്പോഴാണ് ചൂതാട്ടകേന്ദ്രമായ മാന്‍ഡലെ ബേ കാസിനോയ്ക്കു പുറത്ത് അക്രമി വെടിവെയ്പ് നടത്തിയത്. അമേരിക്കന്‍ സ്വദേശിയായ സ്റ്റീഫന്‍ പഡോക്ക്(64) ആണ് ആക്രമണം നടത്തിയത്. ഇയാള്‍ പിന്നീട് സ്വയം വെടിവച്ചു മരിച്ചതായി പൊലീസ് അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെയ്പായാണ് ഇതിനെ വിലയിരുത്തുന്നത്. അമേരിക്കയിലുണ്ടായ ആക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു.

English summary
Las Vegas shooting: Isis claims responsibility for deadliest gun massacre in modern US history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X