Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശത്ത് വിസ്മയം തീർത്ത് 2019ലെ അവസാന ചന്ദ്രഗ്രഹണം ദൃശ്യമായി; ഇനി 2021 വരെ കാത്തിരിക്കണം

ദില്ലി: 2019ലെ അവസാന ചന്ദ്രഗ്രഹണവും വ്യാഴാഴ്ച ദൃശ്യമായി. നോർത്ത് അമേരിക്ക, നോർത്തേൺ റഷ്യ, ഗ്രീൻ ലാൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൊഴിച്ച് ഗ്രഹണം ദൃശ്യമായി. 12 മണിക്ക് ശേഷമാണ് ദില്ലിയിൽ ഗ്രഹണം കാണാൻ സാധിച്ചത്. മൂന്ന് മണിയോടെ ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലായി.

149 വർഷങ്ങൾക്ക് ശേഷമാണ് ഗുരുപൂർണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചു വരുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇത്തവണ. നഗ്ന നേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി വീക്ഷിക്കാൻ കഴിയുന്നതായിരുന്നു ചന്ദ്രഗ്രഹണം.

eclipse

അടുത്ത ചന്ദ്രഗ്രഹണത്തിനായി 2021 മെയ് 26 വരെ കാത്തിരിക്കണം. ചന്ദ്രന്റെയും സൂര്യന്റെയു ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നത് കൊണ്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

സിഡ്നി ഹാർബറിൽ നിന്നും ചന്ദ്രഗ്രഹണത്തിന്റെ ദൃശ്യങ്ങൾ

ദില്ലിയിൽ നിന്നുമുള്ള ദൃശ്യങ്ങൾ

ഫ്രാൻസിൽ നിന്നുമുള്ള ദൃശ്യങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+