സൗദിയില്‍ കത്തിമരിച്ച ടീച്ചര്‍മാരുടെ അവസാനത്തെ സെല്‍ഫി വൈറലാകുന്നു!
റിയാദ്: എത്രയെത്ര സെല്‍ഫികളാണ് ഇന്റര്‍നെറ്റ് ലോകത്ത് വൈറലാകുന്നത്. സിനിമാ താരങ്ങളും സ്‌പോര്‍ട്്‌സ് താരങ്ങളും അടക്കമുള്ള സെലിബ്രിറ്റികളുടെ സെല്‍ഫികള്‍ ഓണ്‍ലൈനില്‍ ചൂടപ്പം പോലെ വൈറലാകാറുണ്ട്. സാഹസികമായ സെല്‍ഫികളാണ് ഇന്റര്‍നെറ്റിന് പ്രിയപ്പെട്ട മറ്റൊന്ന്. വ്യത്യസ്തമായ സെല്‍ഫികള്‍ എടുക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെടുത്തുന്നവരും കുറവല്ല.
എന്നാല്‍ സൗദി അറേബ്യയിലെ നാല് അധ്യാപകരുടെ സെല്‍ഫി വൈറലാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടൊന്നും അല്ല. മരണത്തിലേക്ക് നടന്നടുക്കുന്നതിന് തൊട്ടുമുന്‍പ് അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഈ സെല്‍ഫി. സെല്‍ഫി എടുത്ത് ഏതാനും നിമിഷങ്ങള്‍ക്കകം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.

സൗദി അറേബ്യയിലെ അല്‍ ലയ്ത്ത് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ കാറിന് തീപിടിക്കുകയും പുറത്തിറങ്ങാന്‍ കഴിയാതെ നാല് പേരും വെന്ത് മരിക്കുകയുമായിരുന്നത്രെ. രക്ഷാ പ്രവര്‍ത്തകര്‍ എത്തിച്ചേരുമ്പോഴേക്കും നാല് അധ്യാപകരും വെന്ത് മരിച്ചിരുന്നു എന്നാണ് അറിയുന്നത്.












Click it and Unblock the Notifications