കാമുകിക്കായി 900 കോടി നല്‍കി ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി: വില്‍പ്പത്രത്തില്‍ പറയുന്നത് ഇങ്ങനെ
മിലാന്‍: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ വില്‍പ്പത്രം കണ്ട് ഞെട്ടി കുടുംബം. അദ്ദേഹം പലര്‍ക്കുമായി വീതിച്ച് നല്‍കിയിരിക്കുന്ന സ്വത്തുക്കളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇറ്റാലിയന്‍ രാഷ്ട്രീയത്തിലും ബിസിനസ് മേഖലയിലും അടക്കം നിറഞ്ഞ നിന്ന പ്രമുഖനായിരുന്നു ബെര്‍ലുസ്‌കോണി. 33കാരിയായ സ്വന്തം കാമുകി മാര്‍ത്ത ഫാസിനയ്ക്കായി അദ്ദേഹം നല്‍കിയിരിക്കുന്ന തുകയാണ് ഇപ്പോള്‍ അമ്പരപ്പിക്കുന്ന കാര്യമായി മാറിയത്.
100 മില്യണ്‍ യൂറോയാണ് ബെര്‍ലുസ്‌കോണി തന്റെ വില്‍പ്പത്രത്തില്‍ കാമുകിക്കായി എഴുതി വെച്ചിരിക്കുന്നത്. 900 കോടി രൂപയുടെ സ്വത്തുക്കളുണ്ടാവും ഇത്. ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആറ് ബില്യണ്‍ യൂറോയുടെ ആസ്തിയാണ് ബെര്‍ലുസ്‌കോണിക്ക് ഉണ്ടായിരുന്നത്. ഇറ്റലിയിലെ വമ്പന്‍ കോടീശ്വരന്മാരുടെ പട്ടികയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഫോര്‍സ ഇറ്റാലിയയുടെ പ്രബല നേതാവാണ് ഫാസിന.

2020 മാര്‍ച്ചിലാണ് ബെര്‍ലുസ്‌കോണിയുമായി അവര്‍ ബന്ധം ആരംഭിച്ചത്. എന്നാല്‍ നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ മരണക്കിടക്കയില്‍ തന്റെ ഭാര്യയെന്നാണ് ഫാസിനയെ ബെര്‍ലുസ്‌കോണി വിശേഷിപ്പിച്ചത്. ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് മാര്‍ത്ത ഫാസിന. 2018ലെ പൊതു തെരഞ്ഞെടുപ്പിലാണ് അവര്‍ വിജയിച്ചത്. ബെര്‍ലുസ്‌കോണി 1994ല്‍ രൂപീകരിച്ച പാര്‍ട്ടിയായ ഫോര്‍സ ഇറ്റാലിയയില്‍ അവര്‍ കുറേ കാലമായി അംഗമാണ്.
അതേസമയം മക്കള്‍ക്കെല്ലാം അദ്ദേഹം വലിയ സമ്പാദ്യം തന്നെ മാറ്റിവെച്ചിട്ടുണ്ട്. ബെര്‍ലുസ്‌കോണിയുടെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നത് മൂത്ത കുട്ടികളാണ്. മരീന, പീയര്‍ സില്‍വിയോ എന്നിവരാണ് അതിന്റെ അധിപര്‍. ഫിനിന്‍വെസ്റ്റ് ഫാമിലി ഹോള്‍ഡിംഗില്‍ ഇവര്‍ക്ക് 53 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റൊരു മകനായ പാവോലോയ്ക്ക് നൂറ് മില്യണ്‍ യൂറോയും വില്‍പത്രത്തില്‍ നല്‍കാന്‍ ബെര്‍ലുസ്‌കോണി എഴുതി വെച്ചിട്ടുണ്ട്.
ഫോര്‍സ ഇറ്റാലിയ പാര്‍ട്ടിയുടെ മുന്‍ സെനറ്ററായ മാര്‍സലോ ഡെല്‍ഉത്രിക്ക് 30 മില്യണും ബെര്‍ലുസ്‌കോണി നല്‍കി. ഇറ്റാലിയന്‍ മാഫിയയുമായുള്ള ബന്ധത്തെ തുടര്‍ന്ന് മാര്‍സെലോ നേരത്തെ ജയിലിലായിരുന്നു.ഇറ്റാലിയന്‍ രാഷ്ട്രീയത്തെ അടക്കം ദശാബ്ദങ്ങളോളം നിയന്ത്രിച്ചിരുന്നത് ബെര്‍ലുസ്‌കോണിയാണ്. ജൂണ്‍ പന്ത്രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ മരണം. അഞ്ച് മക്കളുടെയും, സാക്ഷികളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ വില്‍പ്പത്രം വായിച്ചത്.
എല്ലാവര്‍ക്കും തുല്യമായി തന്റെ സ്വത്തുക്കള്‍ വീതിച്ച് നല്‍കുന്നു. എല്ലാവരോടും ഒരുമിച്ച് ഇഷ്ടം. സ്‌നേഹപൂര്‍വം നിങ്ങളുടെ അച്ഛന്‍, ഇങ്ങനെയായിരുന്നു വില്‍പ്പത്രത്തില്‍ കുറിച്ചിരുന്നത്. മൂന്ന് തവണയാണ് ബെര്‍ലുസ്‌കോണി ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനത്തിരുന്നത്. നികുതി തട്ടിപ്പില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് ആറ് വര്‍ഷം അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. നിരവധി അഴിമതി ആരോപണങ്ങള്‍ ബെര്‍ലുസ്‌കോണി നേരിട്ടിരുന്നു.












Click it and Unblock the Notifications