കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഫഹദ് രാജാവിന്റെ രഹസ്യഭാര്യയ്ക്ക് 23 മില്യണ്‍ ഡോളറും രണ്ട് വീടും!

  • By Muralidharan
Google Oneindia Malayalam News

ലണ്ടന്‍: അന്തരിച്ച സൗദി രാജാവ് ഫഹദ് ബിന്‍ അബ് ദെ ലസീസ് അല്‍ സൗദിന്റെ രഹസ്യഭാര്യ എന്ന് അവകാശപ്പെടുന്ന ജനന്‍ ഹാര്‍ബിന് രാജാവിൻറെ മകൻ 23 മില്യണ്‍ ഡോളര്‍ നല്‍കാന്‍ കോടതി വിധി. ഈ തുകയ്ക്ക് പുറമെ ചെല്‍സിക്ക് സമീപം രണ്ട് പോഷ് അപ്പാര്‍ട്ട്‌മെന്റുകളും ഹാര്‍ബിന് ലഭിക്കും. ബ്രിട്ടീഷ് കോടതി ജഡ്ജിയായ പീറ്റര്‍ സ്മിത്തിന്റേതാണ് വിധി.

പാലസ്തീനിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജനന്‍ ഹാര്‍ബ് 1968 ലാണ് ഫഹദ് അസീസിനെ വിവാഹം ചെയ്യുന്നത്. അന്ന് ഫഹദ് സൗദിയിലെ രാജകുമാരനായിരുന്നു. ഇവര്‍ പിന്നീട് മതം മാറി ഇസ്ലാമായി. 2003 ല്‍ ഫഹദ് രാജാവ് രോഗബാധിതനായിരുന്നപ്പോള്‍ തന്നെ ജനന്‍ ഹാര്‍ബ് സ്വത്തിന്മേല്‍ തനിക്കുള്ള അവകാശം ഉന്നയിച്ചിരുന്നു. സംഭവബഹുലമായ ആ കഥ ഇങ്ങനെ...

പത്തൊമ്പതാം വയസ്സില്‍ വിവാഹം

പത്തൊമ്പതാം വയസ്സില്‍ വിവാഹം

ഫഹദ് അസീസുമായി രഹസ്യ വിവാഹം നടക്കുമ്പോള്‍ ജനന്‍ ഹാര്‍ബിന് 19 വയസ്സായിരുന്നു. വിവാഹശേഷം മതംമാറി ഇസ്ലാമായി സൗദി അറേബ്യയിലെത്തിയെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് അവിടം വിടേണ്ടി വന്നു. ഹാര്‍ബിന് ഇപ്പോൾ 68 വയസ്സുണ്ട്. ചിത്രം ട്വിറ്ററിൽ നിന്നും.

ട്വിറ്ററിലെ ജനന്‍ ഹാര്‍ബ്

ട്വിറ്ററിലെ ജനന്‍ ഹാര്‍ബ്

സാമൂഹ്യപ്രവര്‍ത്തകയായ ജനന്‍ ഹാര്‍ബ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും സജീവമാണ്. കിംഗ് ഫഹദിന്റെ വിധവ എന്നാണ് ഇവര്‍ ട്വിറ്ററില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ചിത്രം ട്വിറ്ററിൽ നിന്നും.

ധാരണ ഉണ്ടായിരുന്നു

ധാരണ ഉണ്ടായിരുന്നു

റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ച് 2005 ലാണ് ഫഹദ് രാജാവ് മരിക്കുന്നത്. രാജാവ് രോഗബാധിതനായിരിക്കേ തന്നെ അബ്ദുള്‍ അസീസ് രാജകുമാരനുമായി ഇവര്‍ സ്വത്തിന്റെ കാര്യങ്ങളില്‍ ധാരണ ഉണ്ടാക്കിയിരുന്നത്രെ. രാജാവിന്റെ മരണശേഷം ഇവര്‍ സ്വത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. ചിത്രത്തിന് കടപ്പാട് യൂട്യൂബ്

കൂടിക്കാഴ്ച എവിടെ വെച്ച്

കൂടിക്കാഴ്ച എവിടെ വെച്ച്

സൗദി ഫഹദ് രാജാവിന് മറ്റൊരു ഭാര്യയിലുണ്ടായ മകനാണ് അബ്ദുള്‍ അസീസ്. അബ്ദുള്‍ അസീസ് രാജകുമാരനുമായി ലണ്ടനിലെ ഡോര്‍ഷെസ്റ്റര്‍ ഹോട്ടലില്‍ വെച്ചാണ് താന്‍ ഈ ധാരണയിലെത്തിയത് എന്നാണ് ജനന്‍ ഹാര്‍ബ് കോടതിയില്‍ പറഞ്ഞത്. ചിത്രത്തിന് കടപ്പാട് യൂട്യൂബ്

സന്തോഷവതിയായി ജനന്‍ ഹാര്‍ബ്

സന്തോഷവതിയായി ജനന്‍ ഹാര്‍ബ്

ബ്രിട്ടീഷ് കോടതിയില്‍ നിന്നും നീതി കിട്ടിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് ജനന്‍ ഹാര്‍ബ് പറഞ്ഞു. 12 വര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുരിതത്തിന് അന്ത്യമാകുകയാണ്. ചിത്രത്തിന് കടപ്പാട് യൂട്യൂബ്

വിവാഹം നടന്നതായി പറഞ്ഞില്ല

വിവാഹം നടന്നതായി പറഞ്ഞില്ല

ബ്രീട്ടീഷ് കോടതി ഫഹദ് രാജാവ് ജനന്‍ ഹാര്‍ബിനെ വിവാഹം ചെയ്‌തോ എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. മറിച്ച് രാജാവ് ഇവര്‍ക്ക് സ്വത്ത് വാഗ്ദാനം ചെയ്തു എന്ന കാര്യമായിരുന്നു കോടതി പരിഗണിച്ചത്. ചിത്രത്തിന് കടപ്പാട് യൂട്യൂബ്

English summary
Late Saudi king's secret wife to get huge payout.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X