ലോസ് ആഞ്ജലസ് വിമാനത്താവളം ഒഴിപ്പിച്ചു, വെടിവെയ്പുണ്ടായെന്ന് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോസ് ആഞ്ജലസ് വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളത്തിനുള്ളില്‍ അക്രമിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. എട്ടാമത്തെ ടെര്‍മിനലില്‍ വെടിവെയ്പ്പുണ്ടായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനിടെ അക്രമിയെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പുണ്ടായെന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ പൊലീസ് ടെര്‍മിനലുകള്‍ ഒഴിപ്പിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Police working hard to keep us safe #lax fastest response I could have imagined pic.twitter.com/xkec8cWn52
— Kenny Stavert (@TheRedBari) August 29, 2016












Click it and Unblock the Notifications