• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികളുടെ 2.5 ലക്ഷം നഗ്നദൃശ്യം, ലോകത്തിലെ ഏറ്റവും വലിയ ചൈൽഡ് പോണോഗ്രാഫി സൈറ്റ് പൂട്ടിച്ചു!

വാഷിങ്ടൺ: ലോകത്തിലെ ഏറ്റലവും വലിയ ചൈൽ‍ഡ് പോണോഗ്രാഫി വെബ്സൈറ്റിന് പൂട്ടുവീണു. വെൽകം ടു വിഡിയോ എന്ന് സൈറ്റിനാണ് പൂട്ടുവീണത്. 2015 ജൂണിൽ ആരംഭിച്ച്, ബിറ്റ്കോയിൻ ഉപയോഗിച്ചു പ്രവർത്തിച്ചിരുന്ന രഹസ്യ സൈറ്റിന്റെ അഡ്മിനിസ്ട്രേറ്ററായ ദക്ഷിണ കൊറിയ സ്വദേശി ജോങ് വൂ സണ്ണിനെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു മണിക്കൂറുകൾ വരുന്ന എട്ടു ടെറാബൈറ്റ് ബാല ലൈംഗിക ദൃശ്യങ്ങളാണ് പിടിച്ചെടുത്തിരുന്നത്.

സൈറ്റിലെ അംഗങ്ങളായ 337 പേരെ 38 രാജ്യങ്ങളിലായി അറസ്റ്റ് ചെയ്തു. യുഎസിൽ 92 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ മിക്കവരും നിയമനടപടി നേരിടുന്നു. പോർണോഗ്രഫി വിഡിയോക്കായി ക്രൂരമായ ലൈംഗിക ആക്രമണങ്ങൾക്കു വിധേയരായിരുന്ന 23 കുട്ടികളെ യുഎസ്, സ്പെയിൻ, യുകെ എന്നീ രാജ്യങ്ങളിൽനിന്നു കണ്ടെത്തി രക്ഷിച്ചു.

മയക്കുമരുന്ന്, പണം വാങ്ങിയുള്ള ലൈംഗികത തുടങ്ങിയ അനധികൃത ഇടപാടുകൾക്കു കുപ്രസിദ്ധി നേടിയ 'സിൽക്ക് റോഡ്' എന്ന സൈറ്റ് 2013ൽ പൂട്ടിയശേഷം തഴച്ചുവളർന്നതാണു വെൽകം ടു വിഡിയോ. സിൽക്ക് റോഡിനു പകരമാകാൻ 'വാൾ സ്ട്രീറ്റ് മാർക്കറ്റ്', 'വാൾഹല്ല' സൈറ്റുകൾ ശ്രമിച്ചെങ്കിലും ബാല ലൈംഗികത, വാടകക്കൊലയാളിയെ ലഭ്യമാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി നിർവീര്യമാക്കിയിരുന്നു. വെൽകം ടു വീഡിയോ സൈറ്റിൽ നിന്ന് പ്രീടീൻ ഹാർഡ്‌കോർ', 'പീഡോഫൈൽ' തുടങ്ങിയ കീവേർഡുകൾ ഉപയോഗിച്ചിട്ടുള്ളതും മറ്റെവിടെയും ലഭ്യമല്ലാത്തതുമായ 2.5 ലക്ഷത്തിലധികം വിഡിയോ ഫയലുകളാണ് കണ്ടെത്തിയത്.

23 വയസ്സുള്ള ജോങ് വൂ സൺ ആണ് സൈറ്റ് നടത്തിയിരുന്നതെന്നു കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. ബാല ലൈംഗികതയുമായി ബന്ധപ്പെട്ട ഗൂഢാലോചന, നിർമാണം, പരസ്യം, വിതരണം, പണം കൈമാറ്റം തുടങ്ങിയ ഒൻപതു കുറ്റങ്ങളാണ് സൺ ഉൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 24 ബിറ്റ്‍കോയിൻ അക്കൗണ്ടുകൾ പിടിച്ചെടുക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ കുതട്ടികളുടെ ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സംഘങ്ങളെ പൂട്ടാനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്.

English summary
Lead global child porn site crackdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more