കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിങ്ക്യകൾ സഞ്ചരിച്ച ബോട്ട് മുങ്ങി 12 മരണം; നിരവധിപേരെ കാണാനില്ല, അപകട കാരണം അവർ തന്നെ

10 കുട്ടികളേയും ഒരു സ്ത്രീയേയും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ധാക്ക: മ്യാൻമാറിൽ നിന്ന് റോഹ്യങ്കിൻ ആഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 12 പേർ മരിച്ചു. 20 ഓളം പേരെ കാണാതായി. ബംഗ്ലാദേശിനേയും മ്യാൻമാറിനേയും തമ്മിൽ വേർതിരിപ്പിക്കുന്ന നാഫ് നദിതീരത്ത് വച്ചണ് ബോട്ട് അപകടത്തിൽപ്പെട്ടത്.

കടുത്ത നിയന്ത്രണത്തിൽ വേങ്ങരയിൽ കലാശക്കൊട്ട്, നാളെ നിശബ്ദ പ്രചാരണം, ബുധനാഴ്ച ജനങ്ങൾ ബൂത്തിലേക്ക്കടുത്ത നിയന്ത്രണത്തിൽ വേങ്ങരയിൽ കലാശക്കൊട്ട്, നാളെ നിശബ്ദ പ്രചാരണം, ബുധനാഴ്ച ജനങ്ങൾ ബൂത്തിലേക്ക്

rohhiyagyn

രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

10 കുട്ടികളേയും ഒരു സ്ത്രീയേയും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ നടക്കുകയാണെന്ന് ബോർഡ് ഗാർഡേ കമാൻഡർ ആരിഫുൾ ഇസ്ലാം പറഞ്ഞു.

അപകടത്തിന്റെ കാരണം

അപകടത്തിന്റെ കാരണം

ആളുകളെ കുത്തി നിറച്ചതുകൊണ്ടാണ് ബോട്ട് അപകടം ഉണ്ടായതെന്ന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് ഉദ്യോഗസ്ഥൻ അബ്ദുൾ ജലീൽ വ്യക്തമാക്കി.

 മരിച്ചതിൽ കുട്ടികളും

മരിച്ചതിൽ കുട്ടികളും

ബോട്ട് അപകടത്തിൽ മരിച്ചതിലധികവും കുട്ടികളാണ്. 10 കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്. കൂടാതെ ഒരു സ്ത്രീയും ഒരു പുരുഷനും കൊല്ലപ്പെട്ടിട്ടുണ്ട്.

 നിരവധി പേരെ കാണാനില്ല

നിരവധി പേരെ കാണാനില്ല

മ്യാൻമാറിനേയും ബംഗ്ലാദേശിനേയും തമ്മിൽ വേർതിരിക്കുന്ന നാഫ് നദീ തീരത്ത് വച്ചാണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോൾ ബോട്ടിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. ഇതിൽ 12 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 20 ഓളം പേരെ ഇനിയും കണ്ടു കിട്ടാനുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കാണാതയവർക്കു വേണ്ടി തിരച്ചിൽ

കാണാതയവർക്കു വേണ്ടി തിരച്ചിൽ

കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് ബോര്‍ഡര്‍ ഗാര്‍ഡ് കമാന്‍ഡര്‍ ആരിഫുള്‍ ഇസ്ലാം പറഞ്ഞു.

 ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

ബംഗ്ലാദേശിലേയ്ക്കുള്ള പലായനം

മ്യാൻമാർ സൈന്യത്തിന്റെ അതിക്രമത്തിൽ നിന്ന് രക്ഷനേടാനായാണ് റോഹിങ്ക്യൻ ജനങ്ങൾ സ്വന്തം രാജ്യവിട്ട് ബംഗ്ലദേശിലേക്കും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തത്. ഏറ്റവും കൂടുതൽ ജനങ്ങളും തൊട്ട് അടുത്തുള്ള ബംഗ്ലാദേശിലേയ്ക്കാണ് കൂട്ടത്തോടെ പലായനം ചെയ്തത്.

 അഭയാർഥികളെ സ്വീകരിച്ച് ബംഗ്ലാദേശ്

അഭയാർഥികളെ സ്വീകരിച്ച് ബംഗ്ലാദേശ്

തങ്ങളുടെ രാജ്യത്തിന്റെ പരിമിധി നോക്കാതെ മ്യാൻമാറിൽ നിന്ന് എത്തിയ എല്ലാ ജനങ്ങൾക്കും ബംഗ്ലാദേശ് അഭയം നൽകി. രാജ്യത്ത് ജനങ്ങളെ ഉൾകൊള്ളാനുള്ള പരിമിതി കഴിഞ്ഞുവെങ്കിലും ജനങ്ങളെ പാർപ്പിക്കാനുള്ള പുതിയ വഴി നോക്കുകയാണ് സർക്കാർ .

യുഎന്നിൽ എതിർപ്പ്

യുഎന്നിൽ എതിർപ്പ്

റോഹിങ്ക്യൻ ജനങ്ങളോടുള്ള ക്രൂരതയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. മ്യാന്‍മാര്‍ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വംശീയ ശുചീകരണമാണ് റോഹിങ്ക്യകൾക്ക് നേരെയുള്ള ആക്രമണമെന്നാണ് യുഎൻ അഭിപ്രായപ്പെട്ടു.

English summary
Coast guard and border guard officials said on Monday the boat was overloaded with about 100 people when it sank late Sunday in the mouth of the Naf river that separates Myanmar from Bangladesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X