ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യയും മകനും പിടയില്‍
ബൈറൂത്ത്: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യയും മകനും പിടിയിലായി. ലബനീസ് സൈന്യമാണ് ഭാര്യയെയും ഒമ്പത് വയസ്സ് പ്രായമായ മകനെയും പിടികൂടിയത്. സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ ചാനലാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.
സിറിയയില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടെയാണ് ഇരുവരും പിടിക്കപ്പെട്ടത്. ബാഗ്ദാദിയുടെ ഭാര്യയ്ക്ക് സിറിയന്‍ പൗരത്വമാണുള്ളത്. പത്ത് ദിവസം മുമ്പ് പിടികൂടിയ ഇവരെ പ്രതിരോധ മന്ത്രാലയത്തില്‍ വച്ച് ചോദ്യം ചെയ്തു വരികയാണെന്ന് സൈന്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇന്റര്‍ പോള്‍ നല്‍കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സിറയന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്‌റ്റേറ്റ് ചുവടറപ്പിച്ചതോടെ അയല്‍രാജ്യമായ ലെബനണ്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തിവരികയാണ്. രാജ്യത്തിനകത്ത് ഐഎസ് അനുഭാവികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സൈന്യം ഐഎസിന് പിന്തുണ നല്‍കുന്നെന്നാരോപിച്ച് നിരവധിപേരെ പിടികൂടിയിട്ടുണ്ട്.
സൗദിയിലും സിറിയയുടെ നാല് ആയല്‍ രാജ്യങ്ങളിലും ഇസ്ലാമിക് സാമ്രാജ്യം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇവിടങ്ങളിലെല്ലാം ജിഹാദി അഗ്നിപര്‍വ്വതി വിസ്‌ഫോടനം നടക്കേണ്ടതുണ്ടെന്നും കഴിഞ്ഞമാസം അബൂബക്കര്‍ അല്‍ ബാഗ്ദാദി ആഹ്വാനം ചെയ്തിരുന്നു












Click it and Unblock the Notifications