കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് ലബ്‌നാന്‍; പ്രധാനമന്ത്രി രാജിവച്ചു,പോരെന്ന് സമരക്കാര്‍

Google Oneindia Malayalam News

ബെയ്‌റൂത്ത്: അഴിമതിയും വിഭാഗീയതയും രൂക്ഷമായ ലബ്‌നാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചു. രണ്ടാഴ്ചയായി തുടരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ദേശീയ ടെലിവിഷനില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചപ്പോള്‍ പ്രക്ഷോഭകര്‍ തെരുവില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ഒക്ടോബര്‍ 17 മുതല്‍ ലബ്‌നാനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം നടക്കുകയാണ്.

Image

സമാനമായ സാഹചര്യത്തില്‍ നേരത്തെ രണ്ടുതവണ രാജി സമര്‍പ്പിച്ച പ്രധാനമന്ത്രിയാണ് സഅദ് ഹരീരി. അതേസമയം, പ്രധാനമന്ത്രിയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചാല്‍ മറ്റൊരു പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് വെല്ലുവിളിയാണ്. സമവായത്തിലൂടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്ന് സഅദ് ഹരീരി ആവശ്യപ്പെട്ടു.

പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുന്നു; സുപ്രധാന തീരുമാനത്തിന് മോദി സര്‍ക്കാര്‍പുരുഷന്‍മാരുടെ വിവാഹ പ്രായത്തില്‍ മാറ്റം വരുന്നു; സുപ്രധാന തീരുമാനത്തിന് മോദി സര്‍ക്കാര്‍

അതേസമയം, സഅദ് ഹരീരിയുടെ രാജി ലബ്‌നാനില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സഖ്യരാജ്യമായ ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന പശ്ചിമേഷ്യന്‍ രാജ്യമാണ് ലബ്‌നാന്‍. 1100 കോടി ഡോളറിന്റെ സഹായ പദ്ധതിയാണ് ഫ്രാന്‍സ് ഇവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളത്. അഴിമതിയാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതെന്നും അഴിമതി രഹിത ഭരണമാണ് വേണ്ടതെന്നും പ്രക്ഷോഭകര്‍ പറയുന്നു.

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

സാധാരണ ലബ്‌നാനെ സഹായിക്കാനെത്തുന്ന സൗദി അറേബ്യ പക്ഷേ ഇതുവരെ ഗൗനിച്ചിട്ടില്ല. ഇറാനും ലബ്‌നാനിലെ ഹിസ്ബുല്ലയും തുടരുന്ന ഐക്യമാണ് സൗദിയെ അകറ്റി നിര്‍ത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍ പ്രധാനമന്ത്രി രാജിവച്ചതു കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങളുടെ പട്ടികയിലെ ഒന്നു മാത്രമാണ് പ്രധാനമന്ത്രിയുടെ രാജിയെന്നും പ്രക്ഷോഭകര്‍ പറയുന്നു.

English summary
Lebanon PM Saad Hariri Resigns After 2 Weeks Of Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X