നഗ്നചിത്രം പ്രചരിപ്പിച്ച അധ്യാപകന്‍ ജയിലില്‍
സിംഗപ്പൂര്‍: വിദ്യാര്‍ത്ഥിനിയുമായുള്ള പ്രണയം തകര്‍ന്ന അധ്യാപകന്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ വീട്ടിലേക്കയച്ചു. കോടതി ഇയാള്‍ക്ക് മൂന്ന് ആഴ്ച തടവ് ശിക്ഷ വിധിച്ചു.
50 വയയസ്സുകാരനായ ലോ പെങ് ഹു ആണ് അറസ്റ്റിലായത്. തന്റെ കാമുകിക്ക് പുതിയോരു കാമുകനെ കിട്ടിയ വിവരം അറിഞ്ഞ ദേഷ്യത്തിലായിരുന്നു അധ്യാപകന്റെ കടുംകൈ.
23 കാരിയായ പെണ്‍കുട്ടിയുടെ അധ്യാപകനായിരുന്നു കക്ഷി. തമ്മില്‍ പ്രണയത്തിലായിരുന്ന സമയത്ത് എടുത്ത ഏഴ് ചൂടന്‍ ചിത്രങ്ങളാണ് വീട്ടിലേക്ക് അയച്ചുകൊടുത്തത്. ഏഴില്‍ അഞ്ച് ചിത്രങ്ങളും പുറത്ത് കാണിക്കാന്‍ കൊള്ളാത്തതാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് 10 വയസ്സുള്ളപ്പോള്‍ തുടങ്ങിയതായിരുന്നു ഇവരുടെ ബന്ധം. അത് 13 വര്‍ഷം നീണ്ടു. അതിന് ശേഷമാണ് പെണ്‍കുട്ടി പുതിയ കാമുകനെ കണ്ടെത്തിയത്. തനിക്ക് പുതിയ കാമുകനെ കിട്ടിയെന്നും ഇനി ശല്യം ചെയ്യരുതെന്നും ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ പുതിയ കാമുകന്‍ തന്റെ പഴയ സ്വവര്‍ഗ്ഗ രതി പങ്കാളിയായിരുന്നുവെന്നും അയാള്‍ക്ക് എയിഡ്‌സ് ഉണ്ടെന്നും ഒക്കെ അധ്യാപകന്‍ പറഞ്ഞു നോക്കി. പക്ഷേ പെണ്‍കുട്ടിയുടെ മനസ്സ് മാറിയില്ല. ഇതേ തുടര്‍ന്നാണ് ഒരുമിച്ചുണ്ടായ സമയത്ത് എടുത്ത ചിത്രങ്ങള്‍ വീട്ടിലേക്കയച്ചത്.
അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അധ്യാപകനെ കോടതി മൂന്ന് ആഴ്ചത്തെ തടവ് ശിക്ഷക്ക് വിധിച്ചത്.












Click it and Unblock the Notifications