കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്‍റെ അന്പത്തിനാലില്‍ ഒന്ന്...സിംഗപ്പൂരിനെ സിംഗപ്പൂരാക്കിയ ലീ ക്വാന്‍...

  • By Soorya Chandran
Google Oneindia Malayalam News

സിംഗപ്പൂര്‍: കേരളത്തിലെ മീനച്ചില്‍ താലൂക്കിന്റെ അത്ര വലിപ്പമില്ല സിംഗപ്പൂര്‍ എന്ന് രാജ്യത്തിന്. പക്ഷേ ലോകത്തില്‍ സിംഗപ്പൂരിന്റെ സ്ഥാനം നമ്മേക്കാള്‍ അത്രയോ വലുതാണ്. ലോകഭൂപടത്തില്‍ ഒന്നുമല്ലാതിരുന്ന സിംഗപ്പൂരിനെ ഇന്നത്തെ സിംഗപ്പൂരാക്കിയത് ഒരാളാണ്... ലീ ക്വാന്‍ യൂ.

ആ ലീ ക്വാന്‍ യു ഇനി ഓര്‍മ മാത്രം. 91-ാം വയസ്സില്‍ ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മാര്‍ച്ച് 29ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.

1959 ല്‍ ആണ് ലീ ക്വാന്‍ യു സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയാകുന്നത്. 1954 ല്‍ ആയിരുന്നു അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കമ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളെ ചേര്‍ത്താണ് പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി രൂപീകരിക്കുന്നത്. 31 വര്‍ഷം അദ്ദേഹം സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായി മുന്നില്‍ നിന്ന് നയിച്ചു. മരണസമയത്തും പാര്‍ലമെന്റ് അംഗമായിരുന്നു.

Lee Kuan Yew

വെറും 718.3 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് സിംഗപ്പൂരിന്റെ വിസ്തീര്‍ണം. നമ്മുടെ കേരളത്തിന് 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമാണ്. പക്ഷേ കേരളവും ഇന്ത്യയും ഒന്നും സിംഗപ്പൂരിന് മുന്നില്‍ ഒന്നുമല്ല. 1959 ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ സിംഗപ്പൂര്‍ ലീ ക്വാന്‍ യുവിന്റെ നേതൃത്വത്തില്‍ ഒന്നാം ലോക രാജ്യങ്ങളിലേക്ക് ഉര്‍ന്നു.

ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സിംഗപ്പൂരിന്. അവിടത്തെ ഔദ്യോഗിക ഭാഷകളില്‍ ഒന്ന് തമിഴ് ആണ്. തമിഴകത്ത് നിന്നുളള ഒരുപാട് പേരുണ്ട് അവിടെ. ഒരു കാലത്ത് മലയാളികളുടെ 'ഗള്‍ഫ്' ആയിരുന്നു സിംഗപ്പൂര്‍.

മലേഷ്യയും സിംഗപ്പൂരും ഒരിക്കല്‍ ഒരു രാജ്യമായി ലയിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് പിരിഞ്ഞു. അവിഭക്ത മലയരാജ്യം ലീ ക്വാന്റെ എന്നത്തേയും സ്വപ്‌നമായിരുന്നു. പക്ഷേ അത് നടക്കാതെ വന്നപ്പോള്‍ അദ്ദേഹം സിംഗപ്പൂരിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു.

1990 ല്‍ അദ്ദേഹം പ്രധാനമന്ത്രി പദം ഒഴിഞ്ഞു. ഇപ്പോള്‍ അദദേഹത്തിന്റെ മകന്‍ ലീ സീങ് ലൂങ് ആണ് പ്രധാനമന്ത്രി. ലീ ക്വാന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Singapore's founder Lee Kuan Yew passes away at 91
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X