അന്താരാഷ്ട്ര ഫാഷൻ കമ്പനിയുടെ തലപ്പത്ത് ഇനി മലയാളി; ലീന നായർ ആരാണ്?
അന്താരാഷ്ട്ര ഫാഷൻ കമ്പനിയുടെ തലപ്പത്ത് ഇനി മലയാളി; ലീന നായർ ആരാണ്?
മുംബൈ: ഫാഷൻ രംഗത്ത് പ്രശസ്തി നേടിയ ഫ്രഞ്ച് കമ്പനിയായ ചാനൽ ഗ്രൂപ്പിന്റെ ആഗോള സി ഇ ഒ ആയി മുംബൈ മലയാളിയായ ലീന നായരെ തിരഞ്ഞെടുത്തു. 52 കാരിയായ ലീന നായർ, ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് പൗരയാണ്.
കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ചാനലിന്റെ പുതിയ ഗ്ലോബൽ സി ഇ ഒ ആയി ഇവരെ തിരഞ്ഞെടുത്തത്.

ലീന നായർ സി ഇ ഒ ആയി എത്തുന്നതോടെ ഈ കമ്പനി സ്ഥാപകൻ കൂടിയായ അലൻ വെർത്തീമർ ആഗോള എക്സിക്യൂട്ടീവ് ചെയർമാൻ ആകും. നേരത്തെ യുണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് മാനേജർ ആയി പ്രവർത്തിച്ച വ്യക്തി ആണ് ലീന നായർ. അതേസമയം, പെപ്സിക്കോയുടെ സി ഇ ഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യൻ വനിത. ഇതോടെ, ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് നില ഉറപ്പിക്കുന്ന ആദ്യ മലയാളി വനിത, രണ്ടാമത്തെ ഇന്ത്യൻ വനിത തുടങ്ങിയ പദവി കൂടെ ലഭിക്കുകയാണ് ലീന നായർക്ക്.

എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ഗുഡ്‌സ് ഗ്രൂപ്പുകളിലൊന്ന് നടത്താനായി തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഉൽപ്പന്ന വിദഗ്ധയായ ലീന നായർ ആരാണ്?
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1) ലീന നായർ ഇന്ത്യയിൽ ജനിച്ച ഒരു ബ്രിട്ടീഷ് പൗരയാണ്.
2) ഇന്ത്യയിലെ മുൻനിര ബിസിനസ് സ്കൂളുകളിലൊന്നായ സേവ്യർ സ്കൂൾ ഒഫ് മാനേജ്മെന്റിൽ നിന്ന് ഗോൾഡ് മെഡലോടെ പാസായ പൂർവ്വ വിദ്യാർത്ഥി.
3) 1992 - ൽ യൂണിലിവറിന്റെ ഇന്ത്യൻ ഉപ സ്ഥാപനമായ എച്ച്‌യുഎല്ലിൽ ഫാക്ടറി നിലയിലെ ട്രെയിനിയായി ചേർന്നു.
4) യുണിലിവറിലെ നായരുടെ കരിയർ 30 വർഷം നീണ്ടുനിന്നു.
5) ആംഗ്ലോ-ഡച്ച് മൾട്ടിനാഷണൽ യൂണിലിവറിലെ ആദ്യത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറുമായിരുന്നു ലീന നായർ.

6) യൂണിലിവർ ലീഡർഷിപ്പ് എക്സിക്യൂട്ടീവിൽ അംഗമായിരുന്നു ലീന നായർ. യൂണിലിവറിന്റെ ബിസിനസ്സും സാമ്പത്തിക പ്രകടനം നൽകുന്നതിനും പങ്കുണ്ട്.
8) യൂണിലിവറിൽ 1,50,000 പേരെ മേൽനോട്ടം വഹിച്ച നായർ ജനുവരി അവസാനത്തോടെ ചാനലിൽ ചേരും.
9) നായർ മുമ്പ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വിഭാഗത്തിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ലീനാ നായർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
10) യുണിലിവറിലെ അവസാനത്തെ പോസ്റ്റ് ഹ്യൂമൻ റിസോഴ്‌സ് മേധാവിയായിരുന്നു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു ഇവർ.

ചാനലിന്റെ ആഗോള സി ഇ ഒ ആയി നിയമിതയായതിൽ തികഞ്ഞ സന്തോഷമുണ്ടെന്നും ജീവനക്കാരുടെ ക്രിയാത്മകതയിൽ സ്വാതന്ത്ര്യം നൽകുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ചാനലിന്റെ തലപ്പത്ത് എത്തുന്നത് വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞ ചുമതലയാണെന്നും ലീന നായർ പറഞ്ഞു.

എന്നാൽ, ലീന നായരുടെ കടന്ന് വരവ് കമ്പനിയുടെ ദീർഘ നാളത്തെ ഭാവിക്ക് ഉപകരിക്കുമെന്നും ഫാഷൻ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ചാനലിന്റെ വളർച്ചക്ക് ഒരു മുതൽക്കൂട്ടാകുമെന്നും കമ്പനി പത്രകുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications