കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹൃദയാഘാതമല്ല, മുര്‍സിയുടെ മകനെ കൊലപ്പെടുത്തിയതാണ്'; അഭിഭാഷകര്‍

  • By Anas
Google Oneindia Malayalam News

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകന്‍ അബ്ദുല്ല മുര്‍സിയടെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബ അഭിഭാഷകര്‍. അബ്ദുല്ലയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് ഉന്നയിക്കുന്ന ആരോപണം.

1

2019 സെപ്റ്റംബര്‍ നാലിന് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ വെച്ചാണ് അബ്ദുല്ല മരണപ്പെടുന്നത്. അന്നദ്ദേഹത്തിന്റെ മരണത്തില്‍ ആരും സംശയമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അബ്ദുല്ലയ്ക്ക് നേരത്തെ തന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുഹമ്മദ് മുര്‍സിയുടെ മരണത്തോടെ അദ്ദേഹം കൂടുതല്‍ ദുഖിതനായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഹൃദയാഘതമുണ്ടായപ്പോള്‍ അബ്ദുല്ലയെ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടു പോയതെന്നും സമീപത്തെ ആശുപത്രികളില്‍ കൊണ്ടു പോകാതിരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ മരണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയായിരുന്നുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

സര്‍ക്കാരിലെ ചിലര്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും മുര്‍സിയുടെ മരണത്തിന് ശേഷം അബ്ദുല്ലയ്ക്ക് നേരെയും ഭീഷണി ഉണ്ടായിരുന്നതായും അഭിഭാഷക സംഘം പറയുന്നു. പിതാവിന്റെ മരണത്തില്‍ ഈജിപ്ഷ്യന്‍ ഭരണകൂടത്തിലെ ഉന്നതരെയും മുര്‍സിയുടെ വിചാരണ ജഡ്ജിയെയും പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

മുര്‍സിയുടെ ഇളയമകനായിരുന്നു അബ്ദുല്ല. അബ്ദുല്ലയുടെ സഹോദരനായ ഒസാമ മുര്‍സിയും 2016 മുതല്‍ ഈജിപ്തില്‍ ജയിലിലാണ്.

Recommended Video

cmsvideo
Clinical Trials Of Sputnik V Coronavirus Vaccine To Begin This Month | Oneindia Malayalam

ഈജിപ്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസഡിന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ മരണത്തെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്‌കോര്‍പിയണ്‍ പ്രിസണ്‍ എന്നറിയപ്പെടുന്ന കുപ്രസിദ്ധിയാര്‍ജിച്ച ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരുന്ന മുര്‍സിയെ ഭരണകൂടം ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയാണെന്ന് അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ് തന്നെ ബ്രിട്ടീഷ് എംപിമാരടങ്ങുന്ന സമിതി കണ്ടെത്തിയിരുന്നു.

English summary
legal team says mohamed morsi's son was killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X