എല്‍ ജി ബി ടി അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണെന്ന് ഒബാമ
വാഷിങ്ടണ്‍: മൂന്നാം ലിംഗക്കാരുടെ (എല്‍ ജി ബി ടി) അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളില്‍പ്പെട്ടതാണെന്നും അത് ലംഘിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും യു എസ് പ്രസിഡന്റ് ബരാക് ഒബാമ. അന്താരാഷ്ട്ര ട്രാന്‍സ്ഫോബിയ (മൂന്നാം ലിംഗക്കാരോടുളള വിവേചനം) ദിനത്തോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ എല്‍ ജി ബി ടി ക്കാരടക്കമുളളവര്‍ക്ക്
തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എല്ലാവരും അവരുടേതായ ബഹുമാനം അര്‍ഹിക്കുന്നുണ്ട്.
ഈയിടെ സ്വവര്‍ഗ്ഗ വിവാഹം, ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുളള വിവാഹം തുടങ്ങിയവ രാജ്യത്ത് നിയമവിധേയമാക്കിയിരുന്നു. പക്ഷേ മൂന്നാം ലിംഗക്കാരോടുളള വിവേചനപരമായ സമീപനങ്ങള്‍ ഇപ്പോഴും മുഴുവനായി മാറിയിട്ടില്ല. മറ്റു രാജ്യങ്ങളിലും മൂന്നാം ലിംഗക്കാര്‍ വിവിധ നേരിടുന്ന വിവേചനങ്ങള്‍ മാറേണ്ടതുണ്ട് . പലരും ഇവരെ ഭീതിയോടെയാണ് സമീപിക്കുന്നത്. അത്തരം കാഴ്ച്ചപ്പാടുകളാണ് തിരുത്തേണ്ടത് .ഒബാമ പറഞ്ഞു.

ഇന്ന് ലോകമെമ്പാടുമുളള മനുഷ്യ സ്‌നേഹികള്‍ എല്‍ ജി ബി ടി അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളായി പരിഗണിക്കമെന്ന് ആവശ്യമുയര്‍ത്തുന്നുണ്ട് .ലോകരാജ്യങ്ങള്‍ മൂന്നാം ലിംഗക്കാരെ അനുകൂലിച്ച് അവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കണമെന്നും ഒബാമ പറഞ്ഞു












Click it and Unblock the Notifications