എന്താണ് കിസ്സത്തോണ്‍? പ്രതിഷേധിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗങ്ങളോ!!!
ലണ്ടന്‍: ലണ്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സാന്സ്ബറിയാണ് അപൂര്‍വ്വ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. സാന്സ്ബെറിയിലെത്തിയ രണ്ട് ഗേ സുഹൃത്തുക്കള്‍ കൈ ചേര്‍ത്തുപിടിച്ച് നടന്നതിന് സുരക്ഷാ ഉദ്യോഗസ്ഥന് ഇറക്കിവിട്ട സംഭവത്തോടെയാണ് പ്രതിഷേധം അരങ്ങേറിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭിന്ന ലിംഗക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാന്സ്ബെറിക്കുള്ളിലെത്തിയ ഒരു സംഘം യുവാക്കളും യുവതികളും പരസ്പരം പരസ്യമായി ചുംബിക്കുകയായിരുന്നു. കിസ്സത്തോണ്‍ എന്ന് പേരിട്ട പരിപാടി ഭിന്ന ലിംഗക്കാര്ക്കെതിരെയുള്ള അിക്രമങ്ങളെയും വിവേചനങ്ങളെയും ചോദ്യം ചെയ്യുന്നതായിരുന്നു.
സ്വവര്‍ഗ്ഗാനുരാഗികളായ യുവാക്കളെ ഇറക്കിവിട്ടതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനായിരുന്നു കിസ്സത്തോണ്‍ എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഒരുമിച്ച് ആടുകയും പാടുകയും ചെയ്ത സംഘം പ്രതിഷേധത്തിന്റെ തീപ്പൊരി അണയാതെയാണ് മടങ്ങിയത്. 200ഓളം പേരാണ് കിസ്സത്തോണിന്റെ ഭാഗമാകാന്‍ എത്തിയത്. 32 കാരനായ തോമസ് റയീസും സുഹൃത്ത് ജോഷ്വാ ബ്രാഡ്വെല്ലിനെയുമാണ് സുരക്ഷാ ജീവനക്കാരന് പുറത്താക്കിയത്. സാന്സ്ബെറിയില് പ്രതിഷേധം അരങ്ങേറിയതോടെ തങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞത് തോമസും ജോഷ്വായും രംഗത്തെത്തി.

സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ ലോകത്തിന്റെ പല ഭാഗത്തുള്ളവരും ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സാന്സ്ബെറിക്കുള്ളില് ആരോടും വിവേചനം പുലര്‍ത്തുകയില്ലെന്ന് വ്യക്തമാക്കി വക്താവും രംഗത്തെത്തി. സുരക്ഷാ ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള നീക്കം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications