കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് കിസ്സത്തോണ്‍? പ്രതിഷേധിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗങ്ങളോ!!!

  • By Sandra
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സാന്‍സ്ബറിയാണ് അപൂര്‍വ്വ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. സാന്‍സ്‌ബെറിയിലെത്തിയ രണ്ട് ഗേ സുഹൃത്തുക്കള്‍ കൈ ചേര്‍ത്തുപിടിച്ച് നടന്നതിന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇറക്കിവിട്ട സംഭവത്തോടെയാണ് പ്രതിഷേധം അരങ്ങേറിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭിന്ന ലിംഗക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാന്‍സ്‌ബെറിക്കുള്ളിലെത്തിയ ഒരു സംഘം യുവാക്കളും യുവതികളും പരസ്പരം പരസ്യമായി ചുംബിക്കുകയായിരുന്നു. കിസ്സത്തോണ്‍ എന്ന് പേരിട്ട പരിപാടി ഭിന്ന ലിംഗക്കാര്‍ക്കെതിരെയുള്ള അിക്രമങ്ങളെയും വിവേചനങ്ങളെയും ചോദ്യം ചെയ്യുന്നതായിരുന്നു.

താടിയും മുടിയും മുറിച്ചും പര്‍ദ്ദ കത്തിച്ചും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചുതാടിയും മുടിയും മുറിച്ചും പര്‍ദ്ദ കത്തിച്ചും അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു

സ്വവര്‍ഗ്ഗാനുരാഗികളായ യുവാക്കളെ ഇറക്കിവിട്ടതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനായിരുന്നു കിസ്സത്തോണ്‍ എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഒരുമിച്ച് ആടുകയും പാടുകയും ചെയ്ത സംഘം പ്രതിഷേധത്തിന്റെ തീപ്പൊരി അണയാതെയാണ് മടങ്ങിയത്. 200ഓളം പേരാണ് കിസ്സത്തോണിന്റെ ഭാഗമാകാന്‍ എത്തിയത്. 32 കാരനായ തോമസ് റയീസും സുഹൃത്ത് ജോഷ്വാ ബ്രാഡ്വെല്ലിനെയുമാണ് സുരക്ഷാ ജീവനക്കാരന്‍ പുറത്താക്കിയത്. സാന്‍സ്‌ബെറിയില്‍ പ്രതിഷേധം അരങ്ങേറിയതോടെ തങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞത് തോമസും ജോഷ്വായും രംഗത്തെത്തി.

kiss

സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ ലോകത്തിന്റെ പല ഭാഗത്തുള്ളവരും ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ സാന്‍സ്‌ബെറിക്കുള്ളില്‍ ആരോടും വിവേചനം പുലര്‍ത്തുകയില്ലെന്ന് വ്യക്തമാക്കി വക്താവും രംഗത്തെത്തി. സുരക്ഷാ ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള നീക്കം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
LGBT supporters held protest against discrimination in Sansbury. Sansbury faced a strong protest by supporters of LGBT community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X