കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിബിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍, പ്രധാനമന്ത്രിയ്ക്ക് ഗദ്ദാഫിയുടെ ഗതിയാകുമോ?

Google Oneindia Malayalam News

ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ബോട്ട് മാര്‍ഗം തലസ്ഥാനമായ ട്രിപ്പോളിയില്‍ എത്തി. വിമതരുടെ ശക്തമായ എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

ഗദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയയില്‍ ഒട്ടേറെ വിമത ഗ്രൂപ്പുകളാണ് രൂപീകരിയ്ക്കപ്പെട്ടത്. അധികം വൈകാതം രാജ്യം വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിന്റെ പാതയിലേയ്ക്ക് പോവുകയായിരുന്നു. ഫയസ് സരാജിന്റെ നേതൃത്വത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. ഫയസാണ് ലിബിയയുടെ പ്രധാനമന്ത്രി.

Fayes

എന്നാല്‍ ഇതിനെ രാജ്യത്തെ ഭൂരിഭാഗം വരുന്ന വിമത സംഘടനകളും അംഗീകരിച്ചിട്ടില്ല. രണ്ട് സംഘങ്ങളാണ് ലിബിയ ഭരിയ്ക്കുന്നത്. ട്രിപ്പോളി കേന്ദ്രീകരിച്ച് സുശക്തമായ സൈന്യമുള്ള വിമതരും. ട്രിപ്പോളിയ്ക്ക് ആയിരം കിലോമീറ്റര്‍ അകെ തൊബ്രൂക്കില്‍ മറ്റൊരു സംഘവും.

ഇതില്‍ വലിയൊരു വിഭാഗം കഴിഞ്ഞ ഡിസംബറില്‍ ഐക്യരാഷ്ട്രസഭയുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. വ്യോമാക്രമണം ഭയന്നാണ് ആറ് സര്‍ക്കാര്‍ പ്രതിനിധികള്‍ ബോട്ട് മാര്‍ഗം ട്രിപ്പോളിയില്‍ എത്തിയത്. സര്‍ക്കാരിനെ പിന്തുണച്ച് വാര്‍ത്തകള്‍ നല്‍കുന്ന അല്‍ നബ്ബ ടെലിവിഷന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു.

English summary
Libya's UN-backed government sails into Tripoli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X