കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയും ഇറാഖും കഴിഞ്ഞാല്‍ ഐസിസ് 'വട്ടപ്പൂജ്യം', ലിബിയയില്‍ കനത്ത തിരിച്ചടി

Google Oneindia Malayalam News

ട്രിപ്പോളി: ലിബിയില്‍ ഐസിസിന് തിരിച്ചടി. ഐസിസിന്റെ നിയന്ത്രണത്തിലുള്ള സിര്‍തെ നംഗരം സൈന്യം തിരിച്ച് പിടിച്ചതായാണ് വിവരം . ഇറാഖിനും സിറിയയ്ക്കും പുറമെ ഐസിസിന് ഏറ്റവും വേരോട്ട മുള്ളത് ലിബിയയിലെ സിര്‍തെയിലാണ് . ഈ നഗരം സൈന്യം തിരിച്ച് പിടിച്ചതോടെ ഐസിസിന് തിരിച്ചടിയായി .

2015 ഫെബ്രുവരിയിലാണ് സിര്‍തെ നഗരത്തിന്റെ നിയന്ത്രണം ഐസിസ് പിടിച്ചെടുത്തത്. യുഎന്നിന്റെ സഹായത്തോടെയാണ് ലിബിയയിലെ താത്ക്കാലിക ഭരണകൂടം ഐസിസിനെ തുരത്തിയത്. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 11 ഭീകരര്‍ കൊല്ലപ്പെട്ടു . ഭീകരര്‍ക്കെതിരെ ശക്തമായ വ്യോമാക്രമണവും ജൂണ്‍ ആദ്യ വാരം നടത്തിയിരുന്നു .

ISIS

ലിബിയന്‍ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ ജന്മസ്ഥലമാണ് സിര്‍തെ . സിര്‍തെയില്‍ നിന്നും ഐസിസിന്റെ മുതിര്‍ന്ന നേതാക്കള്‍ മരുഭൂമിയിലേ്ക്ക് പലായനം ചെയ്തിരുന്നു. മെയ് മാസം മുതല്‍ നഗരം തിരിച്ച് പിടിയ്ക്കാനുള്ള ശ്രമം സൈന്യം തുടങ്ങിയിരുന്നു . ഏതാനും ഭീകരര്‍ നഗരത്തില്‍ അവശേഷിയ്ക്കുന്നുണ്ടെന്നും അവര്‍ക്കെതിരായ പോരാട്ടം തുടരുകയാണെന്നും നാവികസേന ജനറല്‍ മുഹമ്മദ് അല്‍ ഗൂസ്രി അറിയിച്ചു .

English summary
Libya’s unity government recaptures Daesh stronghold of Sirte
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X