കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ആസ്ഥാനം ലിബിയ പിടിച്ചെടുത്തു... ജിഹാദികള്‍ ഞെട്ടി

Google Oneindia Malayalam News

ട്രിപ്പോളി: ഐസിസ് ശക്തമായ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ പരാജയമാണെന്ന് തീര്‍ത്തും പറയാന്‍ പറ്റുമോ? ഇറാഖിലും സിറിയയിലും ഒക്കെ പലതരത്തില്‍ ഐസിസിനെതിരെയുള്ള പ്രാദേശിക ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ പലപ്പോഴും വന്‍വിജയങ്ങള്‍ക്ക് വിദേശ സൈനിക സഹായം ഇവരെല്ലാം തേടിയിട്ടും ഉണ്ട്.

ഐസിസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമാണ് ഇപ്പോള്‍ ലിബിയയില്‍ നടന്നിട്ടുള്ളത്. ലിബിയയിലെ ഐസിസ് ആസ്ഥാനം എന്ന് വിളിക്കാവുന്ന കേന്ദ്രം സൈന്യം തിരിച്ചുപിടിച്ചു. അമേരിക്കയുടെ സഹായത്തോടെ ആയിരുന്നു ഇത്.

ISIS

ലിബിയയിലെ മുന്‍ ഏകാധിപതി ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തെ കഴിഞ്ഞ വര്‍ഷം മുതല്‍ ഐസിസിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. എന്നാല്‍ ശക്തമായ പ്രത്യാക്രമണത്തിലൂടെ ലിബിയന്‍ സൈന്യം സിര്‍ത്തെ തിരിച്ചുപിടിച്ചു. അടുത്തകാലത്ത് ഐസിസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.

സിര്‍ത്തെയിലെ ഔഗഡോഗു കണ്‍വെന്‍ഷന്‍ സെന്റര്‍ ആയിരുന്നു ലിബിയയിലെ ഐസിസ് ആസ്ഥാനം എന്ന് വിളിയ്ക്കപ്പെട്ടിരുന്നത്. ഈ കേന്ദ്രം സൈന്യം തിരിച്ചുപിടിച്ചു. പ്രദേശത്തെ ആശുപത്രികളും യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളും ഐസിസിന്റെ പിടിയില്‍ നിന്ന് തിരിച്ചെടുത്തു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സിര്‍ത്തെയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി വരികയായിരുന്നു. അതോടൊപ്പമാണ് സൈനിക നീക്കവും നടത്തിയത്. ശക്തമായ പ്രത്യാക്രമണമാണ് ഐസിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒട്ടേറെ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

English summary
Libyan forces battling to oust Islamic State from Sirte on Wednesday captured a large convention hall complex in the city centre, seizing a symbolic base where militants once held meetings and flew their black jihadist flag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X