കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെനിസ്വേലന്‍ പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം: അല്‍ഭുതകരമായി രക്ഷപ്പെട്ടു, പിന്നില്‍!!

  • By Desk
Google Oneindia Malayalam News

കരാക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. തലസ്ഥാനനഗരിയിലെ ഒരു സൈനിക പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിവര വിനിമയ മന്ത്രി ജോര്‍ജ് റോഡ്രിഗ്വെസ് അറിയിച്ചു. ഇടതുനേതാവിനെതിരായ ആക്രമണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റിനോ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അപായമൊന്നുമുണ്ടായില്ല. ഏഴ് നാഷനല്‍ ഗാര്‍ഡ് സൈനികര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.

രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ അംഗരക്ഷകര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഒരു സൈനിക ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്റ് പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.

nicolasmaduro-1


ഭീകരമാക്രമണമാണ് നടന്നതെന്ന് വെനിസ്വേല സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മുന്‍ പ്രസിഡന്റ് യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന് 2013ല്‍ പ്രസിഡന്റായ മദുറോ ഇത് ആറാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വളര്‍ന്നുവരുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക ശക്തിയായിരുന്ന വെനിസ്വേലയില്‍ 2014ലുണ്ടായ എണ്ണ വിലയിടിവിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

English summary
Drones loaded with explosives detonated close to a military event where Venezuelan President Nicolas Maduro was giving a speech on Saturday, but he and top government officials alongside him escaped unharmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X