ലോട്ടറി എടുത്തതേ ഓര്‍മയുള്ളൂ; 30 മിനുട്ടിനുള്ളില്‍ സംഭവിച്ചത് അമ്പരപ്പിക്കും, യുവാവിന് നേട്ടം ഇങ്ങനെ
ടൊറന്റോ: നമ്മുടെ ജീവിതം എപ്പോഴാണ് മാറുന്നതെന്ന് ആര്‍ക്കും പറയാനില്ല. ഒട്ടും പ്രതീക്ഷിക്കാതെയാവും പലതും നമ്മളെ തേടിവരിക. അമ്പരന്ന് പോകാറുണ്ടെങ്കിലും ആ തുക നമ്മള്‍ വാങ്ങാറുണ്ട്. കാരണം ആ തുക കൊണ്ടായിരിക്കും നമ്മുടെ കുടുംബം രക്ഷപ്പെടാന്‍ പോകുന്നത്.
കാനഡയില്‍ ഒരു യുവാവിന് ഇപ്പോള്‍ സംഭവച്ചിരിക്കുന്ന ഭാഗ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. വെറും കുറച്ച് നിമിഷങ്ങള്‍ക്കിടയിലാണ് എല്ലാം മാറി മറിഞ്ഞത്. അതിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നതും ഈ യുവാവ് തന്നെയാണ്. എങ്ങനെയാണ് ഈ ഭാഗ്യം വന്നതെന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

വിന്നിപെഗിന്റെ കോടീശ്വരന്‍
വിന്നിപെഗ്ഗില്‍ നിന്നുള്ള ഗ്രിഗറി ജെയിംസാണ് ഇപ്പോള്‍ വലിയ ഭാഗ്യത്തിലൂടെ ജീവിതം നല്ല നിലയിലായിരിക്കുന്നത്. വെറും മുപ്പത് സെക്കന്‍ഡ് നീളുന്ന അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇയാളുടെ ജീവിതത്തില്‍ നടന്നത്. ആ അരമണിക്കൂറാണ് ഇയാളുടെ കൈകളില്‍ കോടികള്‍ എത്തിച്ചത്.
സെറ്റ് ഫോര്‍ ലൈഫ് ഇന്‍സ്റ്റന്റ് ടിക്കറ്റാണ് ഗ്രിഗറി വാങ്ങിയത്. സമീപ പ്രദേശത്ത് തന്നെ ഒരു കടയില്‍ നിന്ന് മെയ് പത്തിനായിരുന്നു ടിക്കറ്റെടുത്തത്. എന്നാല്‍ അപ്പോഴൊന്നും സമ്മാനം വരുന്നുണ്ടെന്ന സൂചന ഗ്രിഗറിക്കുണ്ടായിരുന്നു. വീട്ടില്‍ എത്തിയ ശേഷമായിരുന്നു ടിക്കറ്റ് പരിശോധിച്ചത്.
സ്വപ്‌നം കാണുകയാണോ?
വീട്ടിലെത്തി ടിക്കറ്റ് പരിശോധിച്ച ഞാനാകെ ഞെട്ടിപ്പോയി. വലിയൊരു തുകയാണ് സമ്മാനം അടിച്ചത്. ലൈഫ് ലോട്ടറിയിലൂടെ ലഭിക്കുന്ന അപൂര്‍വ സമ്മാനമായിരുന്നു ഇത്. ശരിക്കും മനോഹരമായ ഒരു അനുഭവമായിരുന്നു ഇത്. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യായിരുന്നു. മുപ്പത് മിനുട്ടുകള്‍ എന്തു ചെയ്യണമെന്ന് അദ്ദേഹം പിന്നീട് ആലോചിച്ചു.
ഒരു മില്യണാണ് അദ്ദേഹത്തിന് ലോട്ടറിയടിച്ചത്. എന്നാല്‍ ഈ യുവാവിന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പണം നല്‍കാറില്ലായിരുന്നു. ഒന്‍പത് കോടി രൂപയ്ക്ക് അടുത്ത് വരും ഈ തുക. ഗ്രിഗറിക്ക് ഇപ്പോഴും ആ ഷോക്ക് മാറിയിട്ടില്ല.
ജേതാക്കള്‍ക്കുള്ള സൗകര്യം ഇങ്ങനെ
ജെയിംസ് ഈ ടിക്കറ്റുമായി നേരെ പോയത് ലോട്ടറി കടയിലേക്കാണ്. രണ്ട് ഓപ്ഷനാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു മില്യണ്‍ നികുതി കിഴിച്ച് ലഭിക്കുക. ഇല്ലെങ്കില്‍ ആഴ്ച്ചയില്‍ ആയിരം ഡോളര്‍ 25 വര്‍ഷത്തേക്ക് ലഭിക്കുക. എന്നാല്‍ ഒറ്റത്തവണ തുകയായി അത് വാങ്ങാന്‍ ജെയിംസ് തീരുമാനിക്കുകയായിരുന്നു.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്നേ ഇതുപോലൊരു ഭാഗ്യം വരേണ്ടതായിരുന്നു തനിക്കെന്ന് മാത്രമാണ് ജെയിംസിന് പറയാനുള്ളത്. എന്നാല്‍ ഈ പണം എങ്ങനെ ചെലവാക്കണമെന്ന് മാത്രം അദ്ദേഹം തീരുമാനിച്ചിട്ടില്ല. എന്തായാലും ചിന്തിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നും ജെയിംസ് പറഞ്ഞു.












Click it and Unblock the Notifications