കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു; റോഡുകള്‍ വെള്ളത്തിനടിയിലായി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്

റിയാദ്: പുണ്യ നഗരിയായ മക്കയുള്‍പ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ ജനജീവിതം സ്തംഭിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഹറമിലും പരിസരമേഖലയിലും ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു പേമാരിയുടെ തുടക്കം. പുലരുവോളം മഴ പെയ്തു. ഹറമിന് പുറത്തേക്കിറങ്ങിയ തീര്‍ഥാടകരടക്കം നിരവധി പേര്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങി. വെള്ളം നിറഞ്ഞതോടെ ഹറമിലേക്കും വിവിധ ഭാഗങ്ങളിലേക്കുമുള്ള റോഡുകള്‍ സിവില്‍ ഡിഫന്‍സ് താല്‍ക്കാലികമായി അടച്ചു.

 rain-saudi


താഇഫില്‍ കനത്ത മഴയില്‍ ഡ്രൈനേജുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് വെള്ളം റോഡുകളിലേക്ക് കയറി. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആയിരക്കണക്കിനാളുകളാണ് കനത്ത മഴയില്‍ വാഹനങ്ങളില്‍ കുടുങ്ങിപ്പോയത്. മക്കയിലെ ഹറം പ്രദേശം, ശരാഇഅ, മുസ്ദലിഫ, അസീസിയ, സൈല്‍സഗീര്‍ തുടങ്ങിയ പ്രദേശങ്ങളിലും സാമാന്യം നല്ല മഴ ലഭിച്ചത്. വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

മഴക്കെടുതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സിവില്‍ ഡിഫന്‍സിനും ആരോഗ്യ വിഭാഗത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി തായിഫ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. താഇഫിലെ 34 ഓവുചാലുകള്‍ അടഞ്ഞുകിടന്നതാണ് മഴവെള്ളം റോഡിലേക്ക് കയറാനിടയായതെന്ന് ശുചീകരണ തൊഴിലാളികള്‍ അറിയിച്ചു. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനായി തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്.

മഴ ശക്തമായതിനെ തുടര്‍ന്ന് താഇഫിന്റെ ചിലഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. തുര്‍ബ, അല്‍ കര്‍മ, റാനിയ, മൈസാന്‍, അല്‍ മുയ തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നത്. താഇഫിലേക്കുള്ള എല്ലാ വിമാനങ്ങളും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

കനത്തയില്‍ വ്യാപകമായ കൃശി നാശവും സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തന്റെ 400റിലേറെ ഈന്തപ്പനകള്‍ മഴയില്‍ കടപുഴകിയതായി അല്‍ കുര്‍മയില്‍ താസമിക്കുന്ന മുഹമ്മദ് അല്‍ ഖവാദി പറഞ്ഞു. സമീപകാലത്തൊന്നും ഇത്തരമൊരു ദുരന്തം താഇഫില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഴ ശക്തമായതിനെ തുടര്‍ന്ന് താഇഫിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്.

സിറിയക്കെതിരേ വരുന്ന യുഎസ് മിസൈലുകള്‍ വെടിവച്ചിടുമെന്ന് റഷ്യ സിറിയക്കെതിരേ വരുന്ന യുഎസ് മിസൈലുകള്‍ വെടിവച്ചിടുമെന്ന് റഷ്യ

English summary
Life came to a halt in different parts of Saudi Arabia, including holy city of Mecca due to the incessant rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X