ദുബായ്: ട്രമഡോള്‍ ഗുളികകള്‍ വിറ്റ വിദ്യാര്‍ഥിയ്ക്ക് ജീവപര്യന്തം
ദുബായ്: ട്രമഡോള്‍ ഗുളികകള്‍ വില്‍പ്പന നടത്തിയതിന് 21കാരനായ വിദ്യാര്‍ഥിയ്ക്ക് ദുബായില്‍ ജീവപര്യന്തം. 20 പായ്ക്കറ്റ് ഗുളികളാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്. അമിതമായ അളവില്‍ ഗുളിക കൈവശം വച്ചതിനും വിറ്റതിനുമാണ് വിദ്യാര്‍ഥി അറസ്റ്റിലായത്. സ്വദേശിയാണ് വിദ്യാര്‍ഥി.
വേദന സംഹാരിയാണ് ട്രമഡോള്‍. എന്നാല്‍ ഇത് അമിതമായി ഉപയോഗിയക്കാന്‍ അനുമതിയില്ല. ലഹരിയ്ക്ക് വേണ്ടിയും ഇത്തരം ഗുളികകള്‍ ഉപയോഗിച്ച് വരുന്നു. വിദ്യാര്‍ഥി ഗുളികകള്‍ വിറ്റതും ഇതേ ഉദ്ദേശത്തോടെയാണ്.

ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്നിടത്ത് ഗുളികകള്‍ എത്തിച്ച് നല്‍കുന്നതില്‍ വിദഗ്ദനായിരുന്നു വിദ്യാര്‍ഥി. വിദ്യാര്‍ഥിയുടെ കച്ചവടത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ചിതനെത്തുടര്‍ന്ന് പൊലീസുകാര്‍ ആവശ്യക്കാരന്റെ വേഷം ചമഞ്ഞ് കുടുക്കുകയായിരുന്നു.
20 ട്രമഡോള്‍ പായ്ക്കറ്റുകള്‍ ഉള്‍പ്പടെയാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദുബായ് ക്രിമിനല്‍ കോടതി യുവാവിന് ജീവപര്യന്തം തടവും അന്‍പതിനായിരം ദിര്‍ഹം പിഴയും വിധിച്ചത്.












Click it and Unblock the Notifications