കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ താരം 'മെസി' പോലീസ് പിടിയില്‍! 1.4 കിലോഗ്രാമിന് 590 കോടി രൂപ വില...ഞെട്ടിത്തരിച്ച് പോലീസ്...

വിപണിയില്‍ 590 കോടിയോളം രൂപ വില വരുന്ന 1.4 കിലോഗ്രാം മെസി കൊക്കെയ്‌നാണ് പെറു പോലീസ് കണ്ടെടുത്തത്.

Google Oneindia Malayalam News

ലിമ: ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പോലീസ് പിടിച്ചെന്നാണ് വാര്‍ത്ത കണ്ടവരെല്ലാം ആദ്യം കരുതിയത്. പക്ഷേ, സത്യത്തില്‍ പിടിയിലായത് യഥാര്‍ത്ഥ മെസിയല്ല, മെസി എന്ന പേരില്‍ യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ച മാരക മയക്കുമരുന്നായ കൊക്കെയ്‌നാണ് പെറു പോലീസ് പിടിച്ചെടുത്തത്.

വിപണിയില്‍ 590 കോടിയോളം രൂപ വില വരുന്ന 1.4 കിലോഗ്രാം മെസി കൊക്കെയ്‌നാണ് പെറു പോലീസ് കണ്ടെടുത്തത്. കൊക്കെയ്ന്‍ നിറച്ച പാക്കറ്റുകളില്‍ ഫുട്‌ബോള്‍ താരം മെസിയുടെ പേരും ചിത്രവും പതിച്ചിരുന്നു. മെസി എന്ന പേരിലുള്ള ലോഗോയും, സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ ബാര്‍സിലോണയുടെ ലോഗോയും ഈ പാക്കറ്റുകളിലുണ്ട്.

മെസി കൊക്കെയ്ന്‍...

മെസി കൊക്കെയ്ന്‍...

മെസി എന്ന പേരിലുള്ള കൊക്കെയ്‌ന് അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലയുണ്ട്. ലിമ തുറമുഖത്ത് നിന്നുമാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. പെറുവില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കയറ്റി അയക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാര്‍സിലോണയും സ്‌പെയിനും...

ബാര്‍സിലോണയും സ്‌പെയിനും...

പിടിച്ചെടുത്ത കൊക്കെയ്ന്‍ പാക്കറ്റുകളില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ പേരും ചിത്രവുമാണ് പതിച്ചിരുന്നത്. ഇതോടൊപ്പം മെസി കളിക്കുന്ന സ്പാനിഷ് ക്ലബായ ബാര്‍സിലോണയുടെയും സ്‌പെയിന്‍ രാജകുടുംബത്തിന്റെയും ലോഗോയും കൊക്കെയ്ന്‍ പാക്കറ്റുകളിലുണ്ടായിരുന്നു.

കണവമാംസത്തിനുള്ളില്‍ ഒളിപ്പിച്ചു...

കണവമാംസത്തിനുള്ളില്‍ ഒളിപ്പിച്ചു...

അന്താരാഷ്ട്ര വിപണിയില്‍ ധാരാളം ആവശ്യക്കാരുള്ള മെസി കൊക്കെയ്ന്‍ യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കണവ മത്സ്യത്തിന്റെ മാംസം നിറച്ച പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചത്.

English summary
Police have seized a 1.4kg haul of cocaine wrapped in 'Lionel Messi' packaging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X