കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുട്‌ബോള്‍ ഇതിഹാസം മെസ്സിക്ക് ജയില്‍ ശിക്ഷ; 21 മാസം, ഇനി ജയിലില്‍ കളിക്കാം

  • By Ashif
Google Oneindia Malayalam News

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ജയില്‍ ശിക്ഷ. 21 മാസം തടവാണ് സ്‌പെയിനിലെ സുപ്രീം കോടതി വിധിച്ചത്. കീഴ്‌ക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

ലയണല്‍ മെസ്സിയും പിതാവും കീഴ്‌ക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളി. 21 മാസം തടവ് കീഴ്‌ക്കോടതിയാണ് വിധിച്ചിരുന്നത്. എന്നാല്‍ മെസ്സി ജയിലില്‍ കിടക്കേണ്ടി വരില്ല.

കീഴ്‌ക്കോടതി വിധി

ജയിലില്‍ കിടക്കുന്നതിന് സുപ്രീംകോടതി മെസ്സിക്ക് ഇളവ് നല്‍കിയിട്ടുണ്ട്. മെസ്സിയും പിതാവും നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മെസ്സിക്കും പിതാവിനുമെതിരേ ബാഴ്‌സലോണ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നത്.

നികുതി വെട്ടിച്ചു

2007നും 2009നുമിടയില്‍ പ്രതികള്‍ 41 ദശലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചുവെന്നാണ് ആരോപണം. നിയമ നടപടികളുമായി മെസ്സിയും പിതാവും മുന്നോട്ട് പോകുമെന്ന് അവരുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.

തെറ്റ് ചെയ്തില്ലെന്ന് മെസ്സി

വിചാരണ വേളയിലെല്ലാം താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു മെസ്സി പറഞ്ഞത്. മെസ്സിയുടെ വിശ്വസ്തരായ ചിലരുടെ പ്രവര്‍ത്തനങ്ങളാണ് കേസിലേക്ക് വഴി വെച്ചത്. എന്നാല്‍ നികുതി ഉപദേശകരാണ് പറ്റിച്ചതെന്ന് മെസ്സിയുടെ പിതാവ് ജോര്‍ജ് കോടതിയെ ബോധിപ്പിച്ചു.

50 ലക്ഷം യൂറോ അടച്ചു

2013ല്‍ മെസ്സി പലിശ ഉള്‍പ്പെടെ 50 ലക്ഷം യൂറോ നികുതി ഇനത്തില്‍ അടച്ചിരുന്നു. കേസില്‍ കീഴ്‌ക്കോടതിയുടെ വിധി വന്ന ഉടനെ മെസ്സി ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2018 ജൂണ്‍ 30 വരെയാണ് മെസ്സിക്ക് ക്ലബ്ബുമായി കരാറുള്ളത്.

10 കോടി പിഴയൊടുക്കണം

മെസ്സിയും അച്ഛന്‍ ജോര്‍ജും നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ ക്രിമിനല്‍ ചേംബര്‍ കോര്‍ട്ടാണ് തള്ളിയത്. ഇതോടെ മെസ്സി 21 മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. 10 കോടി രൂപ പിഴയൊടുക്കുകയും വേണം.

സ്പാനിഷ് നിയമം ഇങ്ങനെ

അതേസമയം, സ്പാനിഷ് നിയമം അനുസരിച്ച് പ്രതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. കാരണം രണ്ടു വര്‍ഷത്തില്‍ താഴെ ശിക്ഷ വിധിക്കപ്പെട്ടാല്‍ ജയിലില്‍ കിടക്കേണ്ടെന്നാണ് ചട്ടം. മെസ്സിക്കും പിതാവിനും 21 മാസം തടവാണ് വിധിച്ചിരുന്നത്.

വിദേശ കമ്പനികള്‍ വഴി വെട്ടിപ്പ്

പക്ഷേ ഇരുവരും പിഴയൊടുക്കണം. ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഉറുഗ്വേ എന്നിവിടങ്ങളിലെ കമ്പനികള്‍ വഴിയാണ് മെസ്സിയും പിതാവും നികുതി വെട്ടിച്ചതെന്ന് കോടതി കണ്ടെത്തി. വെട്ടിച്ച പണം പ്രതികള്‍ തിരിച്ചടക്കുകയും വേണം.

English summary
Barcelona superstar and five-time Ballon d'Or winner Lionel Messi has seen the 21 month suspended prison sentences handed down to him and his father upheld by Spain's Supreme Court after a failed appeal to have the verdict overturned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X