കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുണ്ടിന്റെ ചലനങ്ങള്‍ ഇനി പാസ്‌വേര്‍ഡുകള്‍

Google Oneindia Malayalam News

ലണ്ടന്‍ : ഇന്റര്‍നെറ്റിലെ അക്കൗണ്ടുകളുടെ എണ്ണം കൂടിയതോടെ ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ്‌ മറന്നുപോകുന്നതും നമ്മുടെ ശീലമായി. ദിവസവും മൂന്നിലധികം പാസ് വേര്‍ഡുകളെങ്കിലും ഉപയോഗിക്കുന്നവരാണ് നമ്മളിലേറെയും. പാസ്‌വേര്‍ഡ്‌ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെങ്കിലും ഓര്‍ത്തെടുക്കാനുളള പാട് ചില്ലറയല്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വന്തം പാസ് വേര്‍ഡ് മറക്കാത്തവരുണ്ടാകില്ല. ഇതാ അത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി നമ്മുടെ ചുണ്ടിന്റെ ചലനങ്ങളും പാസ്‌വേര്‍ഡ്‌ ആക്കാമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.

ഓരോ മനുഷ്യനും സംസാരിക്കുമ്പോള്‍ ചുണ്ടിന്റെ ചലനങ്ങള്‍ ഒന്നിനൊന്നു വ്യത്യസപ്പെട്ടിരിക്കും. അതായത് ഒരു പ്രത്യേക വാക്ക് പറയാനുളള ചുണ്ടിന്റെ ചലനത്തെ വേണമെങ്കില്‍ കമ്പ്യൂട്ടറില്‍ പാസ് വേര്‍ഡാക്കാം. ജോര്‍ദാനിലെ മൂട്ടാ സര്‍വ്വകലാശാലയിലെ അഹമ്മദ് ഹസ്സാനത് നടത്തിയ പഠനത്തിലാണ് ഈ പുതിയ വിവരം. ചുണ്ടിന്റെ അനക്കങ്ങള്‍ തിരിച്ചറിയാനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയര്‍ പരീക്ഷണം ഏറെ വിജയംകണ്ടിരിക്കുകയാണ്.

password

ആളുകള്‍ സംസാരിക്കുമ്പോള്‍ ചുണ്ടനക്കങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയായിരുന്നു അഹമ്മദ് ഹസ്സാനത് പഠനം നടത്തിയത്. ഓരോ വാക്ക് പറയുമ്പോഴും പല്ലുകള്‍ എത്രമാത്രം പുറത്തു തെളിയുന്നു എന്നതും നിരീക്ഷിച്ചു. ആളുകള്‍ക്കനുസരിച്ച് ചുണ്ടനക്കങ്ങളിലും ഏറെ വ്യത്യാസമുണ്ടെന്ന് അവസാനം കണ്ടെത്തി. '' മികച്ച നടന്മാര്‍ക്കുപോലും മറ്റൊരാളുടെ ചുണ്ടിന്റെ ചലനം ശരിയായ വിധത്തില്‍ അനുകരിക്കാനാവില്ല. '' - ഹസ്സാനത് പറയുന്നു.

അതായത് ബയോമെട്രിക് സുരക്ഷയുടെ ഭാഗമായി ഭാവിയില്‍ ഈ വിഷ്വല്‍ പാസ് വേര്‍ഡുകളെ പ്രയോജനപ്പെടുത്താനാകും. എന്തായാലും അങ്ങനെ വരുമ്പോള്‍ ഹാക്കര്‍മാരെ ഭയക്കേണ്ടതില്ലല്ലോ. ചുണ്ടിന്റെ ചലനങ്ങളാകട്ടെ ഭാവിയില്‍ നമ്മുടെ പാസ്‌വേര്‍ഡുകള്‍.

English summary
A new study says every person moves their lips a little differently when they speak. so lip movements may be your new password Ahmad Hassanat at the University of Mu'tah in Jordan trained software to look for patterns of lip and mouth movements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X