കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനം മിതമായാലും അമിതമായാലും ദോഷം!!! വെളിപ്പെടുത്തലുമായി ബ്രീട്ടീഷ് മെഡിക്കൽ ജേർണൽ!!

മിതമായ മദ്യപാനം തലച്ചോറിന്റെ ചില ഭാഗങ്ങളെ ദ്രവിപ്പിക്കാം

  • By Ankitha
Google Oneindia Malayalam News

മദ്യപാനം കൂടിയാലും കുറച്ചാലും ശരീരത്തിന് ദോഷമെന്നു റിപ്പോർട്ട്. മദ്യപാനം കൂടിയാൽ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് വികാരത്തിനും ബുദ്ധിക്കും ദോഷമായി ബാധിക്കും. കൂടാതെ കുറച്ചാലെ ബോധാക്ഷയത്തിനു വരെ വഴിവയ്ക്കും.

അമിത മദ്യപാനം മാത്രമാണ് ആരോഗ്യത്തിന് ദോഷമെന്നാണ് നമ്മൾ കരുതപ്പെട്ടിരുന്നത്. മിതമായ മദ്യപാനം ആരോഗ്യ പ്രശ്നങ്ങൽ ഒന്നു തന്നെ സൃഷ്ടിക്കുന്നില്ലെന്നും ശരീരത്തിനു നല്ലതാണെന്ന് പൊതുവെ പറയപ്പെടുന്നുണ്ട്. കൂടാതെ ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തയോട്ടം മിത മദ്യപാനം വര്‍ധിപ്പിക്കുമെന്ന് രോഗികളോട് ഡോക്ടര്‍മാര്‍ പറയാറുണ്ടായിരുന്നു.എന്നാല്‍ ബ്രിട്ടനില്‍ അടുത്തകാലത്ത് നടത്തിയ പഠനത്തില്‍ പറയുന്നത് മിതമായ മദ്യപാനം തലച്ചോറിന്റെ ചില ഭാഗങ്ങളെ ദ്രവിപ്പിക്കാം. തലച്ചോറിലെ വികാരത്തേയും ഓര്‍മ്മശക്തിയേയും മറ്റും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് എന്ന പ്രധാനപെട്ട ഭാഗത്താണ് തകരാറ് സംഭവിക്കുക.

liquor

30 വര്‍ഷം നീണ്ടുനിന്ന പഠനത്തിനു ശേഷമാണ് ബിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ഇത് പ്രസിദ്ധീകരിച്ചത്. 2014 ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് മറ്റൊരു ലേഖനത്തില്‍ മിതമായ മദ്യപാനം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തില്ലെന്നും പറഞ്ഞിട്ടുണ്ട്.

English summary
drinking injuries to health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X