കാന്‍സര്‍ ബാധിച്ച സ്തനങ്ങളുടെ ചിത്രം യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു, ചിത്രം വൈറല്‍
ലണ്ടന്‍: സ്തനാര്‍ബുദത്തെ തടയാന്‍ സ്തനങ്ങള്‍ നീക്കം ചെയ്ത് ശ്രദ്ധ നേടിയ ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലും കടത്തി വെട്ടി ധൈര്യശാലിയായ മറ്റൊരു സ്ത്രീ. സ്തനാര്‍ബുദ ബാധിതയായ ലിസ റോയ്ലെയാണ് തന്റെ കാന്‍സര്‍ ബാധിത സ്തനങ്ങളുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധ നേടിയത്.
സ്തനങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിന് ഒരു ദിവസം മുന്‍പാണ് യുവതി തന്റെ രോഗബാധിത സ്തനങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. മെയ് 11നാണ് ലിസ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 42കാരിയായ ലിസ ഇപ്പോള്‍ ആരോഗ്യവതിയാണെന്ന് ഭര്‍ത്താവ് അറിയിച്ചു.
ആയിരങ്ങളാണ് ഫേസ്ബുക്കില്‍ ലിസ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തത്. സ്തനങ്ങള്‍ ശ്രദ്ധിയ്ക്കാനും പരിപാലിയ്ക്കാനും ചെറിയ വ്യതിയാനങ്ങള്‍ പോലും കണ്ടെത്താനും തന്റെ കൂട്ടുകാരികള്‍ക്ക് ലിസ ഫേസ്ബുക്കിലൂടെ ഉപദേശം നല്‍കുകയും ചെയ്തു. കാന്‍സര്‍ രോഗമെന്ന് കേട്ടാലേ തളരുന്നവരാണ് അധികമാളുകളും . ഈ സാഹചര്യത്തിലാണ് തന്റെ രോഗബാധിത സ്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്ത് രോഗത്തിനെതിരെ ലിസ ബോധവത്ക്കരണം നടത്തിയത് . ചിത്രങ്ങളിലേയ്ക്ക്...

ലിസ
ലിസ റോയ്ലേ എന്ന 42കാരിയാണ ്തന്റെ കാന്‍സര്‍ ബാധിത സ്തനങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്.

അര്‍ബുദത്തെ നേരിടാന്‍
സ്തനാര്‍ബുദത്തെ ചിരിച്ച് കൊണ്ട് നേരിടുകയാണ് ലിസ. സ്തനങ്ങള്‍ നീക്കം ചെയ്തതിന് ശേഷവും ലിസ ആരോഗ്യവതിയായിരിയ്ക്കുന്നുവെന്ന് അവരുടെ ഭര്‍ത്താവ് ക്രെയ്ഗ് തോമസ് റെയ്ലേ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

ഞെട്ടിച്ച ചിത്രം
സ്തനങ്ങള്‍ നീക്കം ചെയ്യുന്നതിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ലിസ തന്റെ സ്തനങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ഒട്ടേറെപ്പേര്‍ ചിത്രം ഷെയര്‍ ചെയ്തു

ബോധവത്ക്കരണം
കാന്‍സറിനെ ഭയക്കുന്നവരെ ബോധവത്ക്കരണം നടത്തുകയും അവര്‍ക്ക് ധൈര്യം നല്‍കുകയും ചെയ്യുന്നതിനാണ് ലിസ ചിത്രം പോസ്റ്റ് ചെയ്തത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications