കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പാട്ടുപാടി കൂട്ടുകൂടാം...

Google Oneindia Malayalam News

വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊപ്പം മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ ഇനി ഉപയോക്താക്കള്‍ക്ക് പാട്ടും ആസ്വദിക്കാം. മ്യൂസിക് ഫയലുകള്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കാനുളള സംവിധാനം പുതുതായി ഉള്‍പ്പെടുത്തുകയാണ് ട്വിറ്റര്‍.

ട്വിറ്റര്‍ ഓഡിയോ കാര്‍ഡ് എന്ന സംവിധാനത്തിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് സൈറ്റില്‍ നിന്ന് പാട്ടുകള്‍ കണ്ടെത്തുകയും കേള്‍ക്കുകയും ചെയ്യാം. ബെര്‍ലിന്‍ ആസ്ഥാനമായുളള സൗണ്ട് ക്ലൗഡ് എന്ന ഓഡിയോ സ്ട്രീമിങ് സേവനമാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെയും സംഗീതജ്ഞരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ട്വിറ്റര്‍ ഇത് ഒരുക്കിയിരിക്കുന്നത്.

twitter

സംഗീതജ്ഞര്‍ക്ക് തങ്ങളുടെ സംഗീതം എളുപ്പത്തില്‍ ആരാധകരിലെത്തിക്കാന്‍ പുതിയ സംവിധാനം സഹായകമാകും. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ട്വിറ്റര്‍ മ്യൂസിക് കാര്‍ഡ് ലഭ്യമാകും. സൗണ്ട് ക്ലൗഡ് കൂടാതെ ആപ്പിള്‍ ഐട്യൂണ്‍സിനെയും ട്വിറ്റര്‍ തങ്ങളുടെ സ്ട്രീമിങ് പങ്കാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോഗ് പോസ്റ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഈ സേവനത്തിലൂടെ കൂടുതല്‍ സംഗീജ്ഞരെ ആകര്‍ഷിക്കാനാകുമെന്നാണ് ട്വിറ്ററിന്റെ പ്രതീക്ഷ.

English summary
Twitter has added a new feature to allow its users to listen music directly from the twitter stream on mobile devices. Developed with the Berlin-based audio-streaming service SoundCloud.Twitter hopes it will attract more musicians to the service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X