കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യ നോബല്‍ സമ്മാനം ആലീസ് മണ്‍റോയ്ക്ക്

  • By Aswathi
Google Oneindia Malayalam News

സ്റ്റോക്ക്‌ഹോം: 2013ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആലീസ് മണ്‍റോ സ്വന്തമാക്കി. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. സാഹിത്യ നോബല്‍ നേടുന്ന പതിമൂന്നാമത്തെ വനിതയാണ് ഈ എണ്‍പത്തിരണ്ടുകാരിയായ മണ്‍റോ

ലോകത്തിലെ എറ്റവും മികച്ച ചെറുകഥാകൃത്തുക്കളിലൊരാളാണ് മണ്‍റോ. മനുഷ്യ ജീവിതത്തെ വ്യക്തമായി പ്രതിപാദിക്കുന്ന കഥകളാണ് ആലീസ് മണ്‍റോയുടേതെന്ന് നോബല്‍ പുരസ്‌കാര സമിതി വിലയിരുത്തി. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നും മണ്‍റോയെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചു.

 Alice Munro

1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷത്തെ കനേഡിയന്‍ സര്‍ക്കാറിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി. പിന്നീട് ഇതിന് പിന്നാലെ പതിമൂന്ന് കഥാ സമാഹാരങ്ങള്‍ പുറത്തു വന്നു.

ദി പ്രോഗ്രസ് ഓഫ് ലവ്, ഹു ഡു യു തിങ്ക് യു ആര്‍, ലൈവ്‌സ് ഓഫ് ഗേള്‍സ് ആന്റ് വുമണ്‍, ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍, ഓപ്പണ്‍ സീക്രട്ട് എന്നിവയാണ് പ്രധാന കൃതികള്‍. 2009ല്‍ മണ്‍റോയുടെ ചെറുകഥയെ ആസ്പദമാക്കി ടോറന്റോ എന്ന ചിത്രം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

English summary
2013 Literature Nobel Prize awarded to Canadian author Alice Munro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X