വാഷിംഗ് മെഷീനില്‍ കുരുങ്ങിയ 5 വയസുകാരി രക്ഷപ്പെട്ടു
ലോസ് ആഞ്ചലസ്: പാസഡെനയില്‍ അലക്കുകമ്പനിയിലെ വാഷിംഗ് മെഷീനില്‍ കുരുങ്ങിയ അഞ്ച് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രവര്‍ത്തിയ്ക്കുകയായിരുന്ന വാഷിംഗ് മെഷീനുള്ളില്‍ ഏതാനും മിനിട്ടുകള്‍ പെണ്‍കുട്ടി അകപ്പെടുകയായിരുന്നു. കുട്ടി വാഷിംഗ് മെഷിനിനുള്ളില്‍ എങ്ങനെയെത്തി എന്നതിനെപ്പറ്റി പൊലീസിനും വ്യക്തമായി അറിയില്ല.
വാഷിംഗ് മെഷിനിനുള്ളില്‍ സംശയകരമായി എന്തോ കണ്ടതായി അലക്കുകമ്പനി ജീവനക്കാരന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇത് തുണി തന്നെയാണെന്നാണ് തനിയ്ക്ക് പിന്നീട് മനസിലായതെന്ന് യുവാവ്. മെഷീന്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിയ്ക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.

അല്‍പ്പസമയത്തിനുള്ളില്‍ മെഷീന്‍ പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ വാഷിംഗ് മെഷീനുള്ളില്‍ കുരുങ്ങിയ നിലയില്‍ ജീവനക്കാര്‍ കാണുന്നത്. കുട്ടിയുടെ പരുക്കുകള്‍ സാരമുള്ളതാണ്. ടെക്‌സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുന്ന കുട്ടി സുഖം പ്രാപിച്ച് വരികയാണ്.












Click it and Unblock the Notifications