എല്ലാവരും നിസ്സഹായരായി നോക്കിനിന്നു.. 12കാരിയുടെ ആത്മഹത്യ ഫേസ്ബുക്ക് ലൈവ് വീഡിയോ വൈറല്‍!!!

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഒരു മരണം കണ്ടുനില്‍ക്കാന്‍ ആര്‍ക്കാണ് പറ്റുക. അതും ഒരു പന്ത്രണ്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ. സ്വന്തം മരണം ലൈവ് ആയി നാട്ടുകാരെ കാണിച്ച് ഞെട്ടിച്ച ഈ പന്ത്രണ്ടുകാരിയുടെ പേര കാതലിന്‍ നിക്കോള്‍ ഡേവിസ്. സ്വദേശം അമേരിക്കയിലെ ജോര്‍ജിയ.

Read Also: ഓര്‍മയുണ്ടോ ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ച് കൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടിയ അലന്‍സിയറിനെ?

Read Also: കമലിന്റെ പടത്തിലെ റോളിന് വേണ്ടി തന്തയെ മാറ്റുന്ന ആളല്ല അലന്‍ സിയര്‍.. നടി പാര്‍വ്വതി പറയുന്നു

ഡിസംബര്‍ മുപ്പതിനായിരുന്നു സ്വന്തം മരണം കാതലിന്‍ മൊബൈല്‍ ഫോണിലൂടെ ലൈവായി ആളുകളെ കാണിച്ചത്. നാല്‍പ്പത് മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാതലിന്‍ കഴുത്തില്‍ കുരുക്കിടുന്നത് മുതലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്.

എനിക്കിനി കഴിയില്ല

എനിക്കിനി കഴിയില്ല

എന്തിന് വേണ്ടിയാണ് കാതലിന്‍ നിക്കോള്‍ ഡേവിഡ് എന്ന 12കാരി ജീവനൊടുക്കിയത്. എന്തായിരുന്നു ഈ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചത്. ജീന്‍സും ഷര്‍ട്ടും ധരിച്ച് വൃത്തിയായി മേക്കപ്പിട്ട്, മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങളെല്ലാം പതിയുന്നു എന്ന് ഉറപ്പിച്ച ശേഷമായിരുന്നു അവള്‍ എല്ലാവരോടും ഗുഡ് ബൈ പറഞ്ഞത്. അതിങ്ങനെ..

കണ്ണുനീരോടെ

കണ്ണുനീരോടെ

എനിക്കിനി വയ്യ. എന്നെ കാണാന്‍ സുന്ദരിയല്ല. അയാം സോറി - കണ്ണുനീരോടെ കാതലിന്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞു. എല്ലാത്തിനും സോറി. എന്നോട് ക്ഷമിക്കണം. പക്ഷേ എനിക്കിനി ഇങ്ങനെ പറ്റില്ല. കഴുത്തില്‍ കുരുക്ക് മുറുക്കുന്നതും കാതലിന്‍ മരിക്കുന്ന ദൃശ്യങ്ങളുമാണ് തുടര്‍ന്ന് കാണുന്നത്.

ലൈംഗികമായി പീഡിപ്പിച്ചു?

ലൈംഗികമായി പീഡിപ്പിച്ചു?

മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാതലിന്‍ റെക്കോര്‍ഡ് ചെയ്ത മറ്റൊരു വീഡിയോയും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. തന്നെ കുടുംബത്തില്‍ തന്നെയുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കാതലിന്‍ ഈ വീഡിയോയില്‍ പറയുന്നത് എന്ന് പ്രാദേശിക ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് കാതലിന്‍ തന്റെ മരണം ലൈവായി ആളുകളെ കാണിച്ചത്. ഈ വീഡിയോ പിന്നീട് കാതലിന്റെ വീട്ടുകാര്‍ ഡിലീറ്റ് ചെയ്തു. എന്നാലും ഇഷ്ടംപോലെ ആളുകള്‍ ഇത് ഷെയര്‍ ചെയ്ത് പോയിരുന്നു. യൂട്യൂബിലും ഒരുപാട് പേര്‍ വീഡിയൊ ഷെയര്‍ ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ ഇത് കണ്ടു.

നിസ്സഹായരായി പോലീസ്

നിസ്സഹായരായി പോലീസ്

കുട്ടിയുടെ മരണം തടയാന്‍ പോലീസിന് കഴിഞ്ഞില്ല. എന്ന് മാത്രമല്ല, ഇപ്പോള്‍ ഈ വീഡിയോ പ്രചരിക്കുന്നത് തടയാനും അവര്‍ക്ക് പറ്റുന്നില്ല. പല പല സൈറ്റുകളിലായി വീഡിയോ അപ്ലോഡ് ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയുമാണ്. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ലെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.

English summary
Live video Of 12 year-old girl's suicide goes viral.
Please Wait while comments are loading...